ഫാമിലി കോമഡി എന്റർടെയ്‌നറുമായി ഷാഫി; ചിത്രീകരണം ആരംഭിച്ചു

By Film Desk, Malabar News
Ajwa Travels

ഫാമിലി കോമഡി എന്റർടെയ്‌നറുമായി ജനപ്രിയ സംവിധായകൻ ഷാഫി. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. പാലക്കാട് കൊല്ലങ്കോട് ആനമുറി സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിൽ വെച്ചാണ് പൂജ ചടങ്ങുകൾ നടന്നത്. നെൻമാറ എംഎൽഎ കെ ബാബു സ്വിച്ച് ഓൺ കർമം നിർവഹിച്ചു.

‘ചിൽഡ്രൻസ് പാർക്ക്’ എന്ന ചിത്രത്തിന് ശേഷം ഷാഫി ഒരുക്കുന്ന ചിത്രമാണിത്. കൊല്ലങ്കോട്, കൊടുവായൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.

ഇന്ദ്രൻസ്, ഷറഫുദീൻ, അജു വർഗീസ്, ബൈജു സന്തോഷ്, സാദിഖ്, അനഘ നാരായണൻ, വനിതാ കൃഷ്‌ണചന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ‘പഞ്ചവർണത്തത്ത’, ‘ആനക്കള്ളൻ’ എന്നീ സിനിമകൾക്ക് ശേഷം സപ്‌തതരംഗ ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമിക്കുന്നത്.

ഒരു ഫാമിലി കോമഡി എന്റർടെയ്‌നറാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എം സിന്ധുരാജ് ആണ്. മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ. മനു മൻജിത്തിന്റെ വരികൾക്ക് ഷാൻ റഹ്‌മാൻ സംഗീതം പകരുന്നു.

Most Read: ക്യാംപ് നൗവില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി ബാഴ്‌സ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE