ശസ്‌ത്രക്രിയക്ക് വിധേയനായ ശരദ് പവാർ സുഖം പ്രാപിക്കുന്നു

By Desk Reporter, Malabar News
Sharad Pawar says 'happy to continue my service' after declining Prez poll offer
Ajwa Travels

മുംബൈ: ശസ്‌ത്രക്രിയക്ക് വിധേയനായ എന്‍സിപി തലവന്‍ ശരദ് പവാർ ആരോഗ്യനില വീണ്ടെടുക്കുക ആണെന്ന് മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു.

” ശസ്‌ത്രക്രിയക്ക് ശേഷം ശരദ് പവാർ ജി സുഖപ്പെട്ടു വരുന്നു. അദ്ദേഹത്തിന്റെ പിത്തസഞ്ചിയിൽ നിന്ന് കല്ല് വിജയകരമായി നീക്കം ചെയ്‌തു. എൻഡോസ്‌കോപ്പി വഴിയായിരുന്നു ശസ്‌ത്രക്രിയ നടത്തിയത്,”- മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് എന്‍സിപി വക്‌താവ്‌ നവാബ് മാലിക് ആണ് ശരദ് പവാറിന്റെ അസുഖ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞദിവസം കഠിനമായ വയറുവേദനയെ തുടര്‍ന്ന് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ പിത്താശയത്തില്‍ കല്ല് ഉണ്ടെന്ന് കണ്ടെത്തി. ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അദ്ദേഹത്തിന്റെ എല്ലാ പൊതു പരിപാടികളും മാറ്റി വച്ചതായി മാലിക് അറിയിച്ചിരുന്നു.

Also Read:  പെരിയ ഇരട്ടക്കൊല; പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും നാളെയും തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE