വിസ്‌മയ സ്വന്തം മകളെപ്പോലെ; കൊല്ലത്തെ വീട്ടിലെത്തി ​ഗവർണർ

By Syndicated , Malabar News
The Governor visited vismaya's house
Ajwa Travels

കൊല്ലം: സ്‍ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്‌മയയുടെ വീട്ടിൽ സന്ദർശനം നടത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ സംബന്ധിച്ച് കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും തന്റെ മകളെപ്പോലെയാണെന്ന് ​ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്‍ത്രീധനം ആവശ്യപ്പെടുന്ന പുരുഷൻമാരുമായി വിവാഹബന്ധം വേണ്ടെന്ന് വെക്കാൻ പെൺകുട്ടികൾ തയ്യാറാകണമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസം, ആരോഗ്യം, സംസ്‌കാരം തുടങ്ങി എല്ലാ കാര്യത്തിലും കേരളം മുന്‍പന്തിയിലാണ്. സ്‍ത്രീധനം പോലുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ കൃത്യമായ നടപടികള്‍ സ്വീകരിക്കണം. അതിനായി വ്യാപകമായ ബോധവൽക്കരണ പ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. “പ്രളയകാലത്ത് സന്നദ്ധ പ്രവര്‍ത്തനത്തിന് യുവാക്കളെ ആവശ്യമുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ വെറും 24 മണിക്കൂറിനുള്ളില്‍ 73,000 യുവാക്കള്‍ രജിസ്‌റ്റര്‍ ചെയ്‌ത സംസ്‌ഥാനമാണിത്. അതുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ കാര്യത്തില്‍ സംശയമില്ല”- ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

Read also: സംസ്‌ഥാനത്ത്‌ വാക്‌സിന്‍ ക്ഷാമം; അടിയന്തര നടപടി വേണമെന്ന് രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE