സംസ്‌ഥാനത്ത്‌ വാക്‌സിന്‍ ക്ഷാമം; അടിയന്തര നടപടി വേണമെന്ന് രമേശ് ചെന്നിത്തല

By Syndicated , Malabar News
Ramesh chennithala about thrikkakara-by-election
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് പരമാവധി പേര്‍ക്ക് വാക്‌സിൻ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ചെന്നിത്തല പറഞ്ഞു.

18 വയസ് കഴിഞ്ഞവര്‍ക്കും കേന്ദ്രം സൗജന്യ വാക്‌സിൻ നല്‍കുന്നുണ്ട് എങ്കിലും കേരളത്തില്‍ പല ജില്ലകളിലും വാക്‌സിന്‍ ലഭ്യമല്ല. എല്ലാം കാര്യക്ഷമമായി നടക്കുന്നു എന്നാണ് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നത്. എന്നാല്‍ താഴെത്തട്ടില്‍ വാക്‌സിൻ ക്ഷാമം രൂക്ഷമാണ് എന്നത് യാഥാര്‍ഥ്യമാണ്. ഇക്കാര്യങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Read also: എസ്‌ഐ ആനി ശിവയെ പ്രശംസിച്ച് പോസ്‌റ്റ്; ഉണ്ണി മുകുന്ദന്റെ ‘വലിയ പൊട്ട്’ പരാമർശത്തിൽ വിമർശനം ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE