എസ്‌ഐ ആനി ശിവയെ പ്രശംസിച്ച് പോസ്‌റ്റ്; ഉണ്ണി മുകുന്ദന്റെ ‘വലിയ പൊട്ട്’ പരാമർശത്തിൽ വിമർശനം ശക്‌തം

By Trainee Reporter, Malabar News
Unni Mukundan post on SI Aani shiva
Ajwa Travels

സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ എസ്ഐ ആനി ശിവയെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദൻ പങ്കുവെച്ച പോസ്‌റ്റിന് എതിരെ വിമർശനങ്ങൾ ശക്‌തമാകുന്നു. കേരളം മുഴുവൻ ചർച്ച ചെയ്യുന്ന ആനി ശിവയെ അഭനന്ദിക്കാനാണോ, അതോ മറ്റു പലരെയും അപകീർത്തിപ്പെടുത്താനാണോ ഉണ്ണി മുകുന്ദൻ പോസ്‌റ്റിട്ടത് എന്നാണ് പലരും ചോദിക്കുന്നത്.

Unni Mukundan _ Annie Shiva

“വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്‌നങ്ങളിലൂടെയാണ് സ്‌ത്രീ ശാക്‌തീകരണം സാധ്യമാകുന്നത്”, എന്നാണ് എസ്ഐ ആനി ശിവയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ഉണ്ണി മുകുന്ദൻ പോസ്‌റ്റ് ചെയ്‌തത്‌. എന്നാൽ ഈ പരാമർശത്തിലൂടെ ഒരു വിഭാഗം സ്‌ത്രീകൾ ചെയ്യുന്നത് ശരിയല്ലെന്ന സന്ദേശമാണ് വായനക്കാരന് ലഭിക്കുന്നത് എന്നാണ് വിമർശനം ഉയരുന്നത്. സംവിധായകൻ ജിയോ ബേബി, നടിയും ആക്‌ടിവിസ്‌റ്റുമായ അരുന്ധതി തുടങ്ങിയവർ പോസ്‌റ്റിനെതിരെ രംഗത്തെത്തി.

“ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്‌റ്റ് ചെയ്‌തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്. താങ്ക്യൂ ഉണ്ണിയേട്ടാ” എന്നാണ് അരുന്ധതി പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌.

പൊട്ട് തൊടുന്നതും തൊടാത്തതും ഒരാളുടെ സ്വാതന്ത്ര്യമാണെന്നും അതിന് സ്‌ത്രീ ശാക്‌തീകരണവുമായി യാതൊരു ബന്ധവുമില്ലെന്നും കമന്റുകളിൽ പറയുന്നു. സ്‌ത്രീ വിരുദ്ധത പറഞ്ഞു കൊണ്ടാണോ സ്‌ത്രീകളെ പുകഴ്‌ത്തേണ്ടതെന്നും വിമർശനം ഉയരുന്നുണ്ട്.

Read also: സിനിമാ സ്വപ്‌നങ്ങളെ യാഥാർഥ്യമാക്കാൻ ‘മാറ്റിനി’ ഒടിടി; എൻഎം ബാദുഷ-ഷിനോയ് മാത്യു സംരംഭം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE