അപകീർത്തി പ്രചാരണം; നഷ്‌ടപരിഹാരം വേണമെന്ന് ശിൽപ ഷെട്ടി ഹൈക്കോടതിയിൽ

By Syndicated , Malabar News
Ajwa Travels

മുംബൈ: നീലച്ചിത്ര നിര്‍മാണ കേസില്‍ വ്യവസായി രാജ് കുന്ദ്ര അറസ്‌റ്റിലായതിന് പിന്നാലെ മഹാരാഷ്‌ട്ര ഹൈക്കോടതിയെ സമീപിച്ച് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി. മാദ്ധ്യമങ്ങള്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നാണ് ശിൽപയുടെ ഹരജി.

ഭര്‍ത്താവിന്റെ അറസ്‍റ്റിന് ശേഷം തനിക്കെതിരെ തെറ്റായതും അപകീര്‍ത്തി സൃഷ്‌ടിക്കുന്നതുമായ പ്രചാരണങ്ങള്‍ പല മാദ്ധ്യമങ്ങളും നടത്തുകയാണ്. കാഴ്‌ചക്കാരും വായനക്കാരും കൂടാന്‍ വേണ്ടി നടത്തുന്ന ഇത്തരം തെറ്റായ വാര്‍ത്തകള്‍ നല്‍കിയതില്‍ നഷ്‌ടപരിഹാരം വേണമെമെന്നും മാദ്ധ്യമങ്ങള്‍ അവരുടെ പേജില്‍ നിന്ന് വ്യാജ വാര്‍ത്തകള്‍ നീക്കണമെന്നും ശിൽപ ഹരജിയിൽ ആവശ്യപ്പെട്ടു.

നീലച്ചിത്ര നിര്‍മാണ കേസില്‍ വ്യവസായി രാജ് കുന്ദ്രയെ ഈ മാസം 19നാണ് മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് സംഘം അറസ്‌റ്റ് ചെയ്‌തത്. നിലവില്‍ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്‌റ്റഡിയിലാണ് ഇയാൾ.

Read also: കൊച്ചി മെട്രോ രണ്ടാംഘട്ടം വൈകും; കേന്ദ്ര സഹായം ഉടൻ ലഭിക്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE