നീലചിത്ര നിർമാണം; കുന്ദ്രയുടെ സഹോദരീ ഭര്‍ത്താവിനും പങ്കെന്ന് ശിൽപാ ഷെട്ടി

By Syndicated , Malabar News
shilpa-shetty-raj-kundra
Ajwa Travels

മുംബൈ: വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരായ നീലചിത്ര നിർമാണ കേസിൽ പുതിയ വെളിപ്പെടുത്തല്‍ നടത്തി കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പാ ഷെട്ടി. ഹോട്‌സ് ഷോട്ട് ആപ്പിലൂടെ നീലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതില്‍ കുന്ദ്രയുടെ സഹോദരീ ഭര്‍ത്താവായ പ്രദീപ് ബക്ഷിയ്‌ക്കും പങ്കുണ്ടെന്നാണ് ശില്‍പയുടെ വാദം. മുംബൈ പൊലീസിന് മുമ്പാകെയാണ് ശില്‍പയുടെ വെളിപ്പെടുത്തല്‍.

കേസിൽ രാജ് കുന്ദ്ര നിരപരാധിയാണെന്നും അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവായ പ്രദീപ് ബക്ഷിയാണ് ആപ്പുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നുമാണ് ശില്‍പ പറയുന്നത്.

അതിനിടെ തന്റെ അറസ്‌റ്റിനെ ചോദ്യം ചെയ്‌ത്‌ രാജ് കുന്ദ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നീലച്ചിത്ര നിര്‍മാണ റാക്കറ്റില്‍ കുന്ദ്രക്കും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌. കുന്ദ്രയുടെ മൊബൈല്‍ ഫോണുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു.

Read also: ‘ഈ വിജയം ഇന്ത്യക്കാർക്ക് പ്രചോദനം’; ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE