ശിശിർ അധികാരി ബിജെപിയിൽ; അതിശയമില്ലെന്ന് തൃണമൂൽ

By Syndicated , Malabar News
shishir adhikari
Ajwa Travels

കൊൽക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പിതാവും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ശിശിര്‍ അധികാരി ബിജെപിയിൽ ചേർന്നു. മിഡ്നാപുരില്‍ കേന്ദ്രമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിലാണ് ശിശിര്‍ അധികാരി ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. കാന്തി ലോക്‌സഭ മണ്ഡലത്തിലെ എംപിയാണ് ശിശിർ അധികാരി.

തൃണമൂൽ നേതാക്കളുടെ അവഗണന അംഗീകരിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് ശിശിർ അധികാരി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിലെ കരുത്തുറ്റ നേതാവായിരുന്ന സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ശിശിര്‍ അധികാരിയും ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

അതേസമയം, ശിശിർ അധികാരി ഒടുവിൽ മകന്റെ പാത പിൻതുടരുമെന്ന് അറിയാമെന്നും അതിൽ ഒട്ടുംതന്നെ അതിശയിക്കാൻ ഇല്ലെന്നും തൃണമൂൽ എംപിയും മുതിർന്ന നേതാവുമായ സൗഗാത റോയ് നേരത്തെ വ്യക്‌തമാക്കിയിരുന്നു.

Read also: ‘അസം പ്രളയ ബാധിതരുടെ കാര്യത്തിൽ മിണ്ടാട്ടമില്ല’; മോദിയെ വിമർശിച്ച് പ്രിയങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE