ഗ്യാസ് സ്‌റ്റേഷനുകളുടെ കുറവ്; എൽപിജി വാഹന ഉടമകൾ പ്രതിസന്ധിയിൽ

By Staff Reporter, Malabar News
LPG-vehicles
Ajwa Travels

കോഴിക്കോട്: സിഎൻജി, ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക് പ്രചാരം വർധിച്ചതോടെ വെട്ടിലായി പ്രകൃതി സൗഹൃദ എൽപിജി വാഹന ഉടമകളും തൊഴിലാളികളും. കോഴിക്കോട് നഗരത്തിൽ മാത്രം ആയിരത്തി അഞ്ഞൂറിലധികം എൽപിജി ഓട്ടോറിക്ഷ തൊഴിലാളികളാണ് ഓട്ടോ ഗ്യാസ് യഥാസമയം ലാഭിക്കാതെ പ്രയാസത്തിലായിരിക്കുന്നത്.

കോഴിക്കോട് നഗരത്തിലെ 1500 ഓട്ടോറിക്ഷകൾക്ക് എൽപിജി നിറയ്‌ക്കാൻ ആകെ ഉള്ളത് സരോവരത്തെ ഒരു പമ്പ് മാത്രമാണ്. അതും വൈകുന്നേരം 7 മണിവരെ മാത്രമേ ഇവിടെ പ്രവർത്തനം ഉണ്ടാവുകയുള്ളൂ. പിന്നെയുള്ളത് കുണ്ടായിത്തോടും മുക്കത്തും പയ്യോളിയിലുമാണ്. എൽപിജി നിറയ്‌ക്കാനായി മാത്രം കിലോമീറ്ററുകളോളം ഓടേണ്ട സ്‌ഥിതിയാണ്‌ ഇപ്പോഴുള്ളത്.

പ്രതിസന്ധി രൂക്ഷമായതോടെ ജനപ്രതിനിധികൾക്കും ജില്ലാ കളക്‌ടർക്കും നിരന്തരം പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. സർക്കാർ നടത്തിയ പ്രചാരണത്തിന്റെ അടിസ്‌ഥാനത്തിലാണ് വർഷങ്ങൾക്ക് മുൻപ് പെട്രോൾ, ഡീസൽ വാഹനങ്ങൾ എൽപിജിയിലേക്ക് മാറിയത്. എന്നിട്ടും പ്രതിസന്ധി ഘട്ടത്തിൽ സർക്കാർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ആക്ഷേപം.

Read Also: ആർഎസ്എസ് വേദിയിൽ കെഎൻഎ ഖാദർ; പിന്നാലെ വിവാദവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE