നാപ്‌ടോള്‍ പരസ്യങ്ങള്‍ നിർത്തണം; ടെലിവിഷന്‍ ചാനലുകൾക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം

By Desk Reporter, Malabar News
should stop Naaptol advertisement; Centre's proposal for television channels
Ajwa Travels

ന്യൂഡെൽഹി: നാപ്‌ടോള്‍ ഷോപ്പിംഗ് ഓണ്‍ലൈൻ, GlaxoSmithKlineന്റെ ഉടമസ്‌ഥതയിലുള്ള ടൂത്ത് പേസ്‌റ്റ് ബ്രാൻഡായ സെൻസൊഡൈൻ എന്നിവയുടെ ‘തെറ്റിദ്ധരിപ്പിക്കുന്ന’ പരസ്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത് നിർത്താൻ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്‌റ്റിംഗ് മന്ത്രാലയം (I&B) ഇന്ത്യയിലെ എല്ലാ സ്വകാര്യ ടിവി ചാനലുകളോടും നിർദ്ദേശിച്ചു.

ടെലിഷോപ്പിംഗ്, ഓൺലൈൻ ഷോപ്പിംഗ് നടത്തുന്ന നാപ്‌ടോളും സെൻസൊഡൈനും അവരുടെ ഉൽപ്പന്നങ്ങളെക്കുറിച്ച് തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്ന പരസ്യങ്ങൾ നൽകുന്നതിനാൽ ഇവ വിലക്കി സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CCPA) ഫെബ്രുവരിയിൽ പാസാക്കിയ ഉത്തരവ് പാലിക്കാൻ മന്ത്രാലയം ടെലിവിഷന്‍ ചാനലുകളോട് ആവശ്യപ്പെട്ടു.

സിസിപിഎ ഉത്തരവുകൾ പാലിക്കാതിരുന്നാൽ അത് 1995ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്‌സ് (റെഗുലേഷൻ) ആക്‌ട്, 1994,1995 ചട്ടങ്ങൾ എന്നിവക്ക് കീഴിലുള്ള പരസ്യ കോഡിന്റെ ലംഘനമായിരിക്കുമെന്ന് ഐ ആൻഡ് ബി മന്ത്രാലയം ചൊവ്വാഴ്‌ച പുറത്തിറക്കിയ നോട്ടീസിൽ പറഞ്ഞു.

2019ലെ ഉപഭോക്‌തൃ സംരക്ഷണ നിയമത്തിന് കീഴിൽ രൂപീകരിച്ച ഉപഭോക്‌തൃകാര്യ വകുപ്പിന്റെ ചട്ടത്തിൽ വ്യവസ്‌ഥ ചെയ്‌തിട്ടുള്ള സ്‌ഥാപനമാണ് CCPA. ഉപഭോക്‌താക്കളുടെ അവകാശങ്ങൾ പ്രോൽസാഹിപ്പിക്കുക, സംരക്ഷിക്കുക, നടപ്പിലാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അന്തരിച്ച രാം വിലാസ് പാസ്വാൻ കേന്ദ്ര ഉപഭോക്‌തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രിയായിരിക്കെ 2020ലാണ് സിസിപിഎ രൂപീകരിച്ചത്.

“രണ്ട് കമ്പനികൾക്കും വിശദീകരണത്തിന് അവസരം നൽകി, എന്നാൽ അവരുടെ അവകാശവാദങ്ങളെ സാധൂകരിക്കുന്ന ഒരു വിവരവും ഞങ്ങൾക്ക് ഇപ്പോഴും അവരിൽ നിന്ന് ലഭിച്ചിട്ടില്ല. നാപ്‌ടോൾ ഉത്തരവ് പാലിക്കുകയും അവരുടെ പിഴ അടയ്‌ക്കുകയും ചെയ്‌തു, എന്നാൽ ഉത്തരവിനെതിരെ സെൻസൊഡൈൻ അപ്പീൽ നൽകി, ”- ഉപഭോക്‌തൃകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി നിധി ഖാരെ പറഞ്ഞു.

Most Read:  വാട്‌സാപ്പിനെ വെല്ലാൻ ഗൂഗിൾ ‘അല്ലോ’ വീണ്ടും വരുന്നോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE