സിൽവർ ലൈൻ ബദൽ സംവാദം ഇന്ന് കോഴിക്കോട്

By Trainee Reporter, Malabar News
Silver Line Alternative
Representational Image
Ajwa Travels

കോഴിക്കോട്: സിൽവർ ലൈൻ ബദൽ സംവാദം ഇന്ന് കോഴിക്കോട് നടക്കും. ഉച്ചക്ക് രണ്ടരക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. സിൽവർ ലൈൻ ജനകീയ പ്രതിരോധ സമിതിയാണ് സംവാദം നടത്തുന്നത്. അലോക് കുമാർ വർമ, ശ്രീധർ രാധാകൃഷ്‌ണൻ, ജോസഫ് സി മാത്യു, ഡോ. കെജി താര എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

ചർച്ചയിലേക്ക് കെ റെയിൽ അധികൃതരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം അറിയിച്ചിട്ടില്ല. ഇടതു മുന്നണിയിലെ രാഷ്‌ട്രീയ പാർട്ടി നേതാക്കളെയും സംഘാടകർ ചർച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സിൽവർ ലൈൻ ബദൽ സംവാദം നടന്നിരുന്നു. രാവിലെ പത്തരക്ക് പാണക്കാട് ഹാളിലായിരുന്നു സംവാദം.

ചർച്ചയിൽ കെ റെയിൽ പ്രതിനിധികളായി ആരും പങ്കെടുക്കേണ്ടെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്ന് എംഡി അജിത് കുമാർ സംവാദത്തിൽ നിന്ന് പിൻമാറിയിരുന്നു. ഏപ്രിൽ 28ന് നടന്ന സിൽവർ ലൈൻ സംവാദം വിജയകരമായ സാഹചര്യത്തിൽ ഇനി ബദൽ സംവാദം വേണ്ടെന്നാണ് സർക്കാർ നിലപാട്. ഈ വാദം ഉയർത്തിയാണ് കെ റെയിൽ എംഡി ചർച്ചയിൽ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചത്.

Most Read: ശ്രീനിവാസൻ വധക്കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE