സിൽവർലൈൻ പുനരധിവാസ പാക്കേജായി; നഷ്‌ട പരിഹാര തുകകൾ ഇങ്ങനെ

By Web Desk, Malabar News
K-Rail
Representational Image
Ajwa Travels

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. വാസസ്‌ഥലം നഷ്‌ടപ്പെടുന്നവർക്ക് 4.60 ലക്ഷം രൂപ നഷ്‌ട പരിഹാരം നൽകും. അല്ലെങ്കിൽ നഷ്‌ട പരിഹാരവും 1,50,000 രൂപയും ലൈഫ് മാതൃകയിൽ വീടും നിർമിച്ചു നൽകും.

വാസസ്‌ഥലം നഷ്‌ടമാകുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതിദരിദ്ര കുടുംബങ്ങൾക്ക് നഷ്‌ട പരിഹാരവും 5 സെന്റ് ഭൂമിയും ലൈഫ് മാതൃകയിൽ വീടും നൽകും. അല്ലെങ്കിൽ നഷ്‌ട പരിഹാരവും 5 സെന്റ് ഭൂമിയും 4 ലക്ഷം രൂപയും, അതല്ലെങ്കിൽ നഷ്‌ട പരിഹാരവും 10 ലക്ഷവും നൽകും.

പദ്ധതിയുമായി ബന്ധപ്പെട്ട് കാലിത്തൊഴുത്ത് പൊളിച്ചു നീക്കിയാൽ 25000- 50000 രൂപ വരെ നഷ്‌ട പരിഹാര തുക നൽകും. വാണിജ്യ സ്‌ഥാപനം നഷ്‌ടപ്പെടുന്നവർക്ക് 50,000 രൂപയും വാടക കെട്ടിടത്തിലെ വാണിജ്യ സ്‌ഥാപനം നഷ്‌ടമാകുന്നവർക്ക് 2 ലക്ഷം രൂപയും നൽകും.

വാസസ്‌ഥലം നഷ്‌ടമാകുന്ന വാടകക്കാർക്ക് 30,000 രൂപയും സ്വയം തൊഴിൽ നഷ്‌ടമാകുന്നവർക്ക് 50,000 രൂപയും നൽകും. ഒഴിപ്പിക്കപ്പെടുന്ന വാണിജ്യ സ്‌ഥാപനങ്ങളിലെ തൊഴിലാളികൾക്ക് 6000 വീതം 6 മാസം നൽകും. പെട്ടിക്കടകൾ‌ക്ക് 25,000 മുതൽ 50,000 രൂപ വരെ ലഭിക്കും. പുറമ്പോക്കിൽ കച്ചവടം നടത്തുന്നവർക്ക് ചമയങ്ങളുടെ വിലയും 5000 വീതം 6 മാസവും വരെ നൽകും.

Malabar News: ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി രക്ഷപെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE