സിൽവർ ലൈൻ കല്ലിടൽ; കരിച്ചാറിൽ നേരിയ സംഘർഷം-കോൺഗ്രസ് പ്രവർത്തകന് പരിക്ക്

By Trainee Reporter, Malabar News
silver line project
Representational Image
Ajwa Travels

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം തിരുവനന്തപുരത്ത് സിൽവർ ലൈൻ കല്ലിടൽ നടപടികൾക്ക് തുടക്കം. കല്ലിടൽ നടപടി പുനരാരംഭിച്ച തിരുവനന്തപുരം കരിച്ചാറിൽ ഇന്ന് നേരിയ സംഘർഷം ഉണ്ടായി. പോലീസും സമരക്കാരും തമ്മിൽ ഉണ്ടായ ഉന്തും തള്ളിനുമിടയിൽ കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു.

സർവേ നടപടികൾ നിർത്തിവെച്ച പ്രദേശമായിരുന്നു കരിച്ചാറ. ചെറിയ ഇടവേളക്ക് ശേഷമാണ് ഇവിടെ വീണ്ടും കല്ലിടാൻ റവന്യൂ ഉദ്യോഗസ്‌ഥർ തീരുമാനിച്ചത്. പദ്ധതി പ്രദേശത്ത് കല്ലിടാൻ ഉദ്യോഗസ്‌ഥർ എത്തിയതോടെ കോൺഗ്രസ് പ്രവർത്തകർ തടയാനെത്തി. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു.

സംഘർഷത്തിനിടെ ഒരു കോൺഗ്രസ് പ്രവർത്തകൻ ബോധരഹിതനായി വീണു. ഇയാളെ റോഡിൽ നിന്ന് ഇതുവരെ മാറ്റിയില്ലെന്നാണ് വിവരം. പ്രവർത്തകർ ഇപ്പോൾ ചുറ്റും നിന്ന് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിക്കുകയാണ്.

Most Read: കർഷക സംഘടനകളുടെ ദേശീയ സമ്മേളനം മെയ് 20 മുതൽ തിരുവനന്തപുരത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE