സിൽവർ ലൈൻ; യുഡിഎഫ് സമരം സുപ്രീം കോടതിക്ക് എതിരെ- കോടിയേരി ബാലകൃഷ്‌ണൻ

By Trainee Reporter, Malabar News
Kodiyeri Balakrishnan about silver line
കോടിയേരി ബാലകൃഷ്‌ണൻ
Ajwa Travels

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത്‌ ഉടനീളം കോൺഗ്രസ് നടത്തുന്ന സമരങ്ങൾ സുപ്രീം കോടതിക്ക് എതിരെയാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കെ റെയിൽ പദ്ധതിയുടെ ഭാഗമായി സർവേ നടത്താമെന്ന് സുപ്രീം കോടതി ഉത്തരവ് ഇറക്കിയതാണ്.

ഇത് മറന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന സമരം സുപ്രീം കോടതിക്ക് എതിരെയാണെന്നാണ് കോടിയേരി പറയുന്നത്. ഇക്കാരണത്താൽ യുഡിഎഫ് പ്രതിഷേധത്തിൽ നിന്ന് പിൻമാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ജനങ്ങൾ പദ്ധതിക്ക് അനുകൂലമാണ്. സർവേ നടപടി സുപ്രീം കോടതി അംഗീകരിച്ചതാണ്.

പ്രതിപക്ഷം ഇനിയും സമരം തുടർന്നാൽ അത് സുപ്രീം കോടതിക്ക് എതിരാകും. യുഡിഎഫ് എതിർപ്പ് തുടരട്ടേ, എൽഡിഎഫ് വികസന പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേന്ദ്രത്തിന്റെ ഇന്ധന കൊള്ളക്കെതിരെ സംസ്‌ഥാനത്ത്‌ പ്രതിഷേധം ഉയരണമെന്നും കോടിയേരി ബാലകൃഷ്‌ണൻ പ്രതികരിച്ചു.

Most Read: ഇന്ധന വിലക്കയറ്റം; വരും ദിവസങ്ങളിൽ പ്രതിഷേധം ശക്‌തമാക്കുമെന്ന് പ്രതിപക്ഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE