ന്യൂഡെൽഹി: രാജ്യത്തെ ഇന്ധന വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് ഇന്നും ഇരുസഭകളും തള്ളി. ലോക്‌സഭയിൽ എംപിമാർ നൽകിയ അടിയന്തര പ്രമേയ നോട്ടീസും രാജ്യസഭയിൽ നൽകിയ നോട്ടീസുമാണ് തള്ളിയത്. ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
അതേസമയം, ഇന്ധന വിലക്കയറ്റത്തിന് എതിരെ വരും ദിവസങ്ങളിലും പ്രതിഷേധം ശക്‌തമാക്കുമെന്ന് പ്രതിപക്ഷം വ്യക്‌തമാക്കി. ദിനം പ്രതി ഇന്ധനവില പെട്രോളിയം കമ്പനികൾ വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നത്. നാല് മാസത്തെ ഇടവേളക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും ഇന്ധനവില ഉയരുന്നത്.
Read Also: മാവോയിസ്‌റ്റ് വേട്ട; കേരളത്തിന് ലഭിച്ചത് 6.67 കോടിയുടെ കേന്ദ്ര സഹായം