കണ്ണൂർ: ഇരിക്കൂർ സീറ്റിനെച്ചൊല്ലി ഇടഞ്ഞ് നില്‍ക്കുന്ന എ ഗ്രൂപ്പിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടി ഇന്ന് കണ്ണൂരിലെത്തും. സോണി സെബാസ്‌റ്റ്യൻ അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഉമ്മന്‍ ചാണ്ടിയുടെ നിർദേശം അനുസരിക്കുമെന്ന നിലപാടിലാണ് ജില്ലയിലെ ഗ്രൂപ്പ് നേതൃത്വം.
വിട്ടുവീഴ്‌ചകള്‍ക്ക് തയാറായാകും ഉമ്മന്‍ ചാണ്ടിയുമായുള്ള ചര്‍ച്ചകള്‍ക്ക് കണ്ണൂരിലെ എ ഗ്രൂപ്പ് നേതൃത്വം എത്തുക. എന്നാൽ മണ്ഡലം കൈവിട്ട് പോയതിലുള്ള പ്രതിഷേധം ശക്‌തമായി ഇവർ രേഖപ്പെടുത്തും.
പ്രവര്‍ത്തകരുടെ വികാരം ഹൈക്കമാന്‍ഡിനെ അറിയിക്കാനും നേതൃത്വത്തെ നിര്‍ബന്ധിക്കും. അടുത്ത തിരഞ്ഞെടുപ്പില്‍ ഇരിക്കൂര്‍ തിരിച്ചു കിട്ടണമെന്നുള്ള ഉപാധിയും ഗ്രൂപ്പ് മുന്നോട്ട് വെക്കും. ഇരിക്കൂർ വിഷയത്തിൽ ഇടപെടില്ലെന്ന് നിലപാടെടുത്ത കെ സുധാകരനും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്നലെയാണ് ഇരിക്കൂറിലെ യുഡിഎഫ് സ്‌ഥാനാർഥി സജീവ് ജോസഫ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
Read Also: എലത്തൂരിൽ യുഡിഎഫിന് പ്രചാരണത്തിൽ ആളില്ല; നിലപാട് കടുപ്പിച്ച് ഡിസിസി