അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ; സഹായവുമായി 6 വിദേശ രാജ്യങ്ങൾ

By Team Member, Malabar News
Indians In Afghan
Ajwa Travels

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായവുമായി കൂടുതൽ വിദേശ രാജ്യങ്ങൾ രംഗത്ത്. നിലവിൽ അമേരിക്ക, ബ്രിട്ടണ്‍, ജര്‍മ്മനി, ഫ്രാന്‍സ്, യുഎഇ, ഖത്തര്‍ എന്നീ 6 രാജ്യങ്ങളാണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ 6 രാജ്യങ്ങൾ അവരുടെ രാജ്യത്തെ സ്‌ഥാപനങ്ങൾക്ക്‌ വേണ്ടി അഫ്‌ഗാനിസ്‌ഥാനിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ കണ്ടെത്തി തിരിച്ചെത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായം പ്രഖ്യാപിച്ച രാജ്യങ്ങൾ അഫ്‌ഗാനിസ്‌ഥാനിൽ നിന്നും അവരുടെ രാജ്യത്തെ സ്‌ഥാപനങ്ങൾക്ക്‌ വേണ്ടി ജോലി ചെയ്യുന്ന ഇന്ത്യക്കാരെ കണ്ടെത്തി കാബൂൾ വിമാനത്താവളം വഴി അതാത് രാജ്യങ്ങളിലേക്ക് കൊണ്ടുപോകും. തുടർന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ ഇവരെ ഡെൽഹിയിൽ എത്തിക്കുകയും ചെയ്യും.

നിലവിൽ ഓഗസ്‌റ്റ് 31ആം തീയതിയ്‌ക്ക്‌ മുൻപായി അഫ്‌ഗാനിൽ നിന്നും മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. ഓഗസ്‌റ്റ് 31ആം തീയതോടെ യുഎസ് സൈന്യം അഫ്‌ഗാനിൽ നിന്നും പിൻമാറുന്ന സാഹചര്യം കണക്കിലെടുത്താണിത്. ഈ സാഹചര്യത്തിൽ അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ കണ്ടെത്താനുള്ള വിദേശ രാജ്യങ്ങളുടെ ഇടപെടൽ കേന്ദ്രത്തിന്റെ തീരുമാനത്തിന് കൂടുതൽ സഹായമാകും.

Read also: ദേശീയ പാതാ വികസനം; നഷ്‌ടപരിഹാര തുക നൽകൽ നിർത്തിവെക്കാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE