ആറ് ദിവസത്തെ കുതിപ്പിന് വിരാമം; ഓഹരി വിപണിയിൽ നേരിയ നഷ്‌ടം

By Staff Reporter, Malabar News
Stock exchange_2020 Sep 04
Representational Image
Ajwa Travels

മുംബൈ: ആറ് ദിവസത്തെ നേട്ടത്തിന് ശേഷം ഓഹരി സൂചികകൾ നേരിയ നഷ്‌ടത്തിൽ ക്ളോസ് ചെയ്‌തു. നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും അവസാന മണിക്കൂറിലെ വിൽപ്പന സമ്മർദ്ദമാണ് സൂചികകളുടെ കരുത്തു ചോർത്തിയത്.

സെൻസെക്‌സ് 16.69 പോയന്റ് നഷ്‌ടത്തിൽ 51,329.08ലും നിഫ്റ്റി 6.50 പോയന്റ് താഴ്ന്ന് 15,109.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1279 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1634 ഓഹരികൾ നഷ്‌ടത്തിലുമായിരുന്നു. 184 ഓഹരികൾക്ക് മാറ്റമില്ല.

ഊർജം, അടിസ്‌ഥാന സൗകര്യ വികസനം എന്നീ ഫാക്‌ടറുകൾ ഒഴികെയുള്ള സൂചികകൾ നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും നേരിയ നഷ്‌ടം നേരിട്ടു. ഏഴാമത്തെ ദിവസവും ആഗോള ഓഹരി സൂചികകൾ നേട്ടമുണ്ടാക്കി. ടെസ്‌ല വൻതുക നിക്ഷേപിച്ചതോടെ ബിറ്റ് കോയിന്റെ മൂല്യം 20 ശതമാനത്തോളം വർധിച്ച് റെക്കോഡ് ഉയരത്തിലെത്തി.

Read Also: 5ജി എത്താൻ വൈകും; തയാറെടുപ്പുകളില്‍ ഇന്ത്യ പിന്നിലെന്ന് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE