5ജി എത്താൻ വൈകും; തയാറെടുപ്പുകളില്‍ ഇന്ത്യ പിന്നിലെന്ന് റിപ്പോർട്

By News Desk, Malabar News
MalabarNews_5g
Ajwa Travels

ഡെൽഹി: അടുത്ത വര്‍ഷം ആദ്യത്തോടയെ രാജ്യത്ത് 5ജി സേവനം പൂര്‍ണ്ണമായി ലഭ്യമാകൂ എന്ന് റിപ്പോർട്. പാര്‍ലമെന്ററില്‍ സമര്‍പ്പിച്ച പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടാണ് ഈ കാര്യം വ്യക്‌തമാക്കുന്നത്. ആറു മാസത്തിനുള്ളില്‍ അടുത്തഘട്ടം സ്‌പെക്‌ട്രം ലേലം പൂര്‍ത്തിയാകുന്നതോടെ ആണിത്.

പാര്‍ലമെന്ററി സ്‌റ്റാന്റിംഗ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ രാജ്യത്ത് 5ജി വൈകുന്നതിന് കേന്ദ്ര ടെലികോം മന്ത്രാലയത്തെ കുറ്റപ്പെടുത്തുന്നുണ്ട്. ലോകത്തിലെ പലരാജ്യങ്ങളും 5ജി സേവനം ലഭ്യമാക്കിയപ്പോള്‍ നാം പിറകിലാണ് എന്നാണ് റിപ്പോര്‍ട് പറയുന്നത്.

ഇന്ത്യയില്‍ 4ജി സേവനം ഒരു 5 വര്‍ഷം കൂടി തുടരും എന്നാണ് ശശി തരൂര്‍ നേതൃത്വം നല്‍കുന്ന സമിതി പറയുന്നത്. 5ജി 2021 അവസാനമോ, 2022 ആദ്യമോ രാജ്യത്ത് ലഭ്യമാകും എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 5ജിക്ക് വേണ്ടിയുള്ള തയാറെടുപ്പുകളില്‍ ഇന്ത്യ വളരെ പിറകിലാണ്.

5ജി വൈകുന്നത് വളരെ മോശം തയാറെടുപ്പിനെ കൂടിയാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട് കുറ്റപ്പെടുത്തുന്നു. 2ജി, 3ജി, 4ജി എന്നിവയുടെ അവസരങ്ങള്‍ സമയബന്ധിതമായി മുതലെടുക്കുന്നതില്‍ വന്ന പിഴവ് 5ജിയുടെ കാര്യത്തിലും രാജ്യത്ത് സംഭവിച്ചുവെന്ന് റിപ്പോര്‍ട് കുറ്റപ്പെടുത്തുന്നു.

സര്‍ക്കാര്‍ ഇടപെടല്‍ വേണ്ട മേഖലകളില്‍ അത് നടക്കണമായിരുന്നു. അത് സംഭവിച്ചില്ലെന്ന് റിപ്പോര്‍ട് പറയുന്നു. അതേ സമയം ടെലികോം ഡിപ്പാര്‍ട്ട്മെന്റ് 5ജിയുടെ പരീക്ഷണ അടിസ്‌ഥാനത്തിലുള്ള പ്രവര്‍ത്തനം 2021 ഒക്‌ടോബറില്‍ നടത്താന്‍ സാധിക്കുമെന്നാണ് അറിയിക്കുന്നത്.

Kerala News: വിഴിഞ്ഞത്ത് കപ്പൽ ബോട്ടിലിടിച്ചു; ഒരാളെ കാണാതായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE