കോവിഡ് ; സംസ്ഥാനത്ത് ഇന്ന് മരണം ആറായി

By Team Member, Malabar News
Malabarnews_coviddeath
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറ് ആയി. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് ഇന്ന് മരിച്ചത്.

കാസര്‍കോട് ജില്ലയില്‍, പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തൃക്കരിപ്പൂര്‍ ഈയ്യക്കാട് സ്വദേശി പി വിജയകുമാര്‍(55) ആണ് മരിച്ചത്. ഇയാളുടെ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് വിജയകുമാര്‍ ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. അരൂര്‍ സ്വദേശിയായ തങ്കമ്മ(78) ആണ് ആലപ്പുഴ ജില്ലയില്‍ മരിച്ചത്. ഇവര്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇവര്‍ക്ക് വാര്‍ദ്ധക്യ സഹജമായ മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കരിമ്പ്രം സ്വദേശിയായ കുഞ്ഞിമൊയ്തീന്‍(65) ആണ് മലപ്പുറം ജില്ലയില്‍ മരിച്ചത്. ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കോഴിക്കോട് മാവൂര്‍ സ്വദേശിയായ മുഹമ്മദ് ബഷീര്‍, വടവൂര്‍ ചന്ദ്രാലയത്തില്‍ പി എന്‍ ചന്ദ്രന്‍, പ്രമാടം സ്വദേശിയായ പുരുഷോത്തമന്‍ എന്നിവരാണ് മരിച്ച മറ്റ് മൂന്ന് പേര്‍. പുരുഷോത്തമന്‍ ന്യുമോണിയ ബാധിച്ചും ചികിത്സയിലായിരുന്നു. മരിച്ച മുഹമ്മദ് ബഷീറിന്റെ കുടുംബത്തിലെ 13 പേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE