മൈഗ്രേൻ തടയാൻ ആറു വഴികൾ

By Desk Reporter, Malabar News
Health News
Ajwa Travels

മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത് ഓരോരുത്തരിലും ഓരോ തരം ബുദ്ധിമുട്ടുകളാണ് സൃഷ്‌ടിക്കുക. മൈഗ്രേന്‍ വന്നാല്‍ അസഹ്യമായ വേദനയാണ് ഉണ്ടാവുക. മരുന്ന് കഴിച്ചാല്‍ പോലും തലവേദന നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരുപരിധിവരെ ഇത് നിയന്ത്രിക്കാന്‍ സാധിക്കും. മൈഗ്രേന്‍ വരുന്നതിന് മുമ്പേ തടയാനുളള ആറ് വഴികള്‍ നോക്കാം.

1. അമിത വെളിച്ചവും ശബ്​ദവും ഒഴിവാക്കാം

അമിത വെളിച്ചവും അധിക ശബ്‌ദവുമുള്ള സ്‌ഥലങ്ങളില്‍ നിന്ന് കഴിയുന്നതും മാറി നില്‍ക്കുക. ഇവ രണ്ടും പലപ്പോഴും തലവേദനക്ക് കാരണമാകാറുണ്ട്. രാത്രികാലങ്ങളിലെ ഡ്രൈവിങ് ഒഴിവാക്കുക. അതുപോലെ തന്നെ ഫോണിന്റെയും ലാപ്ടോപ്പിന്റെയും സ്​ക്രീനിലെ വെളിച്ചം കുറക്കാൻ ശ്രദ്ധിക്കുക. സൂര്യ​ന്റെ അമിത വെളിച്ചത്തിൽ നിന്നും നൈറ്റ്​ ക്ളബുകളിൽ നിന്നും ഒഴിവാകാൻ ശ്രദ്ധിക്കുക.

2. ഭക്ഷണക്രമം

ആഹാരവും മൈഗ്രേന് ഒരു ഘടകമാണ്. ചില ഭക്ഷണങ്ങൾ തലവേദന ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചോക്ളേറ്റ്, റെഡ് വൈന്‍, ചീസ്, പ്രോസസ്​ ചെയ്​ത മാംസം എന്നിവ ഒഴിവാക്കുക. ഏതെങ്കിലും ആഹാരം കഴിക്കുമ്പോള്‍ തലവേദന വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. കൂടാതെ കൃത്യ സമയത്ത് ആഹാരം കഴിക്കാനും ശ്രദ്ധിക്കുക. സമയം തെറ്റിയുള്ള ഭക്ഷണം തലവേദന ഉണ്ടാക്കും.

3. ഹോർമോൺ വ്യതിയാനങ്ങൾ ശ്രദ്ധിക്കുക

സ്‌ത്രീകളില്‍ ആര്‍ത്തവസമയത്ത് മൈ​​ഗ്രേൻ അസഹ്യമായേക്കാം. ആര്‍ത്തവ കാലത്ത്​ എപ്പോഴും ഇത്​ സംഭവിക്കാം. ആർത്തവകാലം അടുക്കാറാകുമ്പോള്‍ ഓർത്തുവെച്ച്​ മുൻകരുതലുകൾ സ്വീകരിക്കുക.

4. കാലാവസ്‌ഥ

കാലാവസ്‌ഥയും മൈഗ്രേന് കാരണമാകാം. അമിതമായ ചൂട്, തണുപ്പ്, മഴ ഇവയൊക്കെ കാരണമാകാം.

5. ധാരാളം വെളളം കുടിക്കുക

ശരീരത്തില്‍ വെളളത്തിന്റെ അളവ് കുറഞ്ഞാലും മൈഗ്രേന്‍ വരാം. അതിനാല്‍ വെളളം ധാരാളം കുടിക്കുക.

6. സമ്മർദ്ദം കുറക്കുക

മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. നന്നായി ഉറങ്ങുക. മനസിന് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.

Most Read:  10ആം ക്‌ളാസ് തോറ്റവരാണോ? എങ്കിൽ നിങ്ങൾക്ക് കൊടൈക്കനാലിൽ സൗജന്യമായി താമസിക്കാം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE