പുത്തൻ മോഡൽ അവതരിപ്പിച്ച് സ്‌കോഡ; ‘സ്ളാവിയ ഫെയ്‌സ്‌ലിഫ്റ്റ്‌’ ബുക്കിങ് തുടങ്ങി

പുതിയ സ്ളാവിയ ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രീ-ബുക്കിങ് നിലവിൽ ഡീലർഷിപ്പുകൾ വഴിയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ആരംഭിച്ചിട്ടുണ്ട്. വരും ആഴ്‌ചകളിൽ തന്നെ വാഹനത്തിന്റെ വില പ്രഖ്യാപനവും ഉണ്ടാവും.

By Senior Reporter, Malabar News
slavia-facelift
Skoda Slavia facelift / Image Courtesy: Autocar India

പുത്തൻ സാങ്കേതിക പരിഷ്‌കാരങ്ങളുമായി മിഡ്‌സൈഡ് സെഡാൻ സ്ളാവിയയുടെ പുതിയ മോഡൽ വിപണിയിൽ അവതരിപ്പിച്ച് സ്‌കോഡ. കൂടുതൽ കരുത്തോടെയും പുത്തൻ ഫീച്ചറുകളുമായി എത്തുന്ന ഫെയ്‌സ്‌ലിഫ്റ്റ്‌ മോഡലിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.

പുതിയ സ്ളാവിയയിലെ പ്രധാന മാറ്റങ്ങളിലൊന്ന് ഓട്ടമാറ്റിക് ഗിയർബോക്‌സിലാണ്. 1.2 ലൈറ്റ് ടിഎസ്‌ഐ പെട്രോൾ എൻജിനൊപ്പം മുമ്പുണ്ടായിരുന്ന 6 സ്‌പീഡ്‌ ടോർക്ക് കൺവെർട്ടറിന് പകരം പുത്തൻ 8 സ്‌പീഡ്‌ ഓട്ടമാറ്റിക് ഗിയർബോക്‌സ് ഇടംപിടിച്ചു. നേരത്തെ കുശാക്കിലൂടെ സ്‌കോഡ അവതരിപ്പിച്ച 8 സ്‌പീഡ്‌ ഗിയർബോക്‌സ് തന്നെയാണ് ഇത്.

അതേസമയം, 1.5 ലിറ്റർ ടിഎസ്‌ഐ എൻജിൻ 7 സ്‌പീഡ്‌ ഡിഎസ്‌ജി, 6 സ്‌പീഡ്‌ മാനുവൽ ഓപ്ഷനുകളിൽ തന്നെ തുടരും. എക്‌സ്‌റ്റീരിയറിലേക്ക് നോക്കിയാൽ പുതുക്കിയ ഫ്രണ്ട് ഗിൽ, ഷാർപ്പായ പുതിയ എൽഇഡി ഡിആർഎല്ലുകൾ, മാറ്റങ്ങൾ വരുത്തിയ ബമ്പർ, 16 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ, പിന്നിലെ സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ പുതിയ മോഡലിന് കൂടുതൽ ലുക്ക് നൽകുന്നുണ്ട്.

ആറ് എയർബാഗുകളും 5 സ്‌റ്റാർ ഗ്ളോബൽ എൻസിഎപി സുരക്ഷാ റേറ്റിങ്ങുമായി സ്ളാവിയ, വിപണിയിൽ ഫോക്‌സ്‌വാഗൻ വെർട്ടസ്, ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ എന്നിവരുമായാണ് മൽസരിക്കുന്നത്. പുതിയ സ്ളാവിയ ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രീ-ബുക്കിങ് നിലവിൽ ഡീലർഷിപ്പുകൾ വഴിയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ആരംഭിച്ചിട്ടുണ്ട്. വരും ആഴ്‌ചകളിൽ തന്നെ വാഹനത്തിന്റെ വില പ്രഖ്യാപനവും ഉണ്ടാവും.

Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE