ക്രൈം നന്ദകുമാറിന് എതിരെ മാനനഷ്‌ടത്തിന് വക്കീൽ നോട്ടീസ് അയച്ച് സ്‌പീക്കർ

By Staff Reporter, Malabar News
crime-p-sreeramakrishnan
Ajwa Travels

തിരുവനന്തപുരം: നിയമസഭാ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണൻ ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്ന തരത്തില്‍ വ്യാജപ്രചരണം നടത്തിയതിന് ക്രൈം നന്ദകുമാറിനെതിരെ വക്കീല്‍ നോട്ടീസ്. സ്‌പീക്കര്‍ ആത്‌മഹത്യക്ക് ശ്രമിച്ചു എന്ന രീതിയില്‍ ക്രൈം സ്‌റ്റോറിയിലൂടെയും, ഓണ്‍ലൈന്‍ മാദ്ധ്യമത്തിലൂടേയും അപവാദ പ്രചരണം നടത്തിയതിനാണ് അഡ്വ. ടികെ സുരേഷ് മുഖേന മാനനഷ്‌ടത്തിന് നോട്ടീസ് നല്‍കിയത്.

നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളില്‍ സ്‌പീക്കര്‍ക്കെതിരെ അപവാദപ്രചരണം നടത്തിയ ലേഖനവും, വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ നിന്നും പിന്‍വലിച്ച്, നിരുപാധികം മാപ്പു പറഞ്ഞില്ലെങ്കില്‍, സിവിലായും, ക്രിമിനലായും നടപടി സ്വീകരിക്കും എന്നാണ് നോട്ടീസില്‍ വ്യക്‌തമാക്കിയിരിക്കുന്നത്.

ഡോളര്‍കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്‌റ്റംസ് ചോദ്യം ചെയ്യാനിരിക്കെ സ്‌പീക്കര്‍ ആത്‍മഹത്യക്ക് ശ്രമിച്ചുവെന്നായിരുന്നു വ്യാജ പ്രചാരണം. അമിതമായി ഉറക്ക ഗുളികള്‍ കഴിച്ചായിരുന്നു സ്‌പീക്കറുടെ ആത്‌മഹത്യാ ശ്രമമെന്നും വ്യാജ വാര്‍ത്തയില്‍ പറഞ്ഞു.

എന്നാല്‍ വാര്‍ത്ത തള്ളി സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണൻ നേരിട്ട് രംഗത്തെത്തുകയും ചെയ്‌തു. താന്‍ ആത്‌മഹത്യയില്‍ അഭയം പ്രാപിക്കുന്നത്ര ഭീരുവല്ലെന്ന് സ്‌പീക്കര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ മറുപടിയും നല്‍കിയിരുന്നു.

Read Also: കെഎം ഷാജിയുടെ വീട്ടിലെ റെയ്‌ഡ്‌; വിശദാംശങ്ങള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE