ഇന്ത്യയിലെ ഒന്‍പതു നഗരങ്ങളില്‍ക്കൂടി സ്‌പുട്‌നിക്‌ വി ലഭ്യമാകും

By News Desk, Malabar News
sputnik vaccine
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഒന്‍പതു നഗരങ്ങളില്‍ക്കൂടി റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്‌പുട്‌നിക്‌ വി ലഭ്യമാകും. നിലവില്‍ ഹൈദരാബാദില്‍ മാത്രമാണ് സ്‌പുട്‌നിക്‌ വി ലഭ്യമായിരുന്നത്.

ബെംഗളൂരു, മുംബൈ, ചെന്നൈ, വിശാഖപട്ടണം, ബദ്ദി (ഹിമാചല്‍ പ്രദേശ്), കോലാപുര്‍(മഹാരാഷ്‌ട്ര), മിരിയാല്‍ഗുഡ (തെലങ്കാന), കൊൽക്കത്ത, ഡെൽഹി എന്നിവ ഉള്‍പ്പെടെ ഒന്‍പതിടങ്ങളില്‍ കൂടി വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ സ്‌പുട്‌നിക്‌ വ്യക്‌തമാക്കിയിരിക്കുന്നത്.

വാക്‌സിന്‍ വിതരണം ഒന്‍പതു നഗരങ്ങളില്‍ക്കൂടി വ്യാപിപ്പിക്കുമെന്ന് സ്‌പുട്‌നിക്‌ വിയുടെ തദ്ദേശ വിതരണ പങ്കാളിയായ ഡോ. റെഡീസ് ലാബോറട്ടറീസും ബുധനാഴ്‌ച പ്രസ്‌താവനയിലൂടെ അറിയിച്ചിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ മേയ് 17നാണ് സ്‌പുട്‌നിക്‌ വിയുടെ ആദ്യ വിതരണം നടന്നത്. സ്വകാര്യ ആശുപത്രികളില്‍ 1,145 രൂപയാണ് ഒരു ഡോസ് സ്‌പുട്‌നിക്‌ വാക്‌സിന്റെ വില.

Kerala News: കോഴയാരോപണം; സുരേന്ദ്രനെതിരെ കേസെടുത്ത് സുല്‍ത്താന്‍ ബത്തേരി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE