എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15ന്; ഹയർ സെക്കണ്ടറി 20ന്

By Desk Reporter, Malabar News
Plus Two results will be announced on Tuesday
Representational Image
Ajwa Travels

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15 ബുധനാഴ്‌ച പ്രഖ്യാപിക്കും. ജൂൺ 20ന് ഹയർ സെക്കണ്ടറി പരീക്ഷ (എച്ച്എസ്ഇ), വൊക്കേഷണൽ ഹയർ സെക്കണ്ടറി (വിഎച്ച്എസ്ഇ) പരീക്ഷാ ഫലങ്ങളുമെത്തും.

ജൂൺ 10ന് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് ബോർഡ് ഉദ്യോഗസ്‌ഥൻ അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ എസ്എസ്എൽസി ഫലം ജൂൺ 15ന് മുൻപ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ keralaresults.nic.in, dhsekerala.gov.in എന്നിവയിൽ പരിശോധിക്കാം.

റോൾ നമ്പറും ജനന തീയതിയും ഉപയോഗിച്ച് എസ്എസ്എൽസി, എച്ച്എസ്ഇ ഫലങ്ങൾ പരിശോധിക്കാം. സ്‌ക്രീനിൽ ദൃശ്യമാകുന്ന എസ്എസ്എൽസി, വിഎച്ച്എസ്ഇ പ്ളസ് ടു പരീക്ഷാ ഫലങ്ങൾ കൂടുതൽ റഫറൻസുകൾക്കായി ഡൗൺലോഡ് ചെയ്‌ത്‌ പ്രിന്റ് ഔട്ട് എടുക്കാനുള്ള സൗകര്യവുമുണ്ട്. kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്സെെറ്റുകളിലും ഫലം ലഭ്യമാകും.

ഈ വർഷം 2022 മാർച്ച് 31നും ഏപ്രിൽ 29നും ഇടയിൽ നടത്തിയ എസ്എസ്എൽസി പരീക്ഷയിൽ 4.26 ലക്ഷം വിദ്യാർഥികളാണ് ഹാജരായത്. മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടന്ന പ്ളസ് ടു പരീക്ഷയിൽ നാല് ലക്ഷം വിദ്യാർഥികളും പരീക്ഷയെഴുതി. കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ 99.47 ശതമാനമായിരുന്നു വിജയം. എച്ച്എസ്ഇ പരീക്ഷയിൽ 87.94 ശതമാനം വിദ്യാർഥികളും വിജയിച്ചു.

Most Read:  മാസ്‌ക് ധരിക്കാത്തവർക്ക് വിമാനത്തിൽ പ്രവേശനമില്ല; കർശന നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE