‘സ്‌റ്റാർ’ തിയേറ്ററുകളിൽ ചലനം സൃഷ്‌ടിക്കുന്നു; കണ്ടിരിക്കേണ്ട സിനിമയെന്ന് പ്രേക്ഷകർ

By Central Desk, Malabar News
STAR Malayalam Movie Review
Ajwa Travels

മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം തിയേറ്ററിൽ റിലീസായ പ്രൃഥ്വിരാജ്-ജോജു ജോർജ് ചിത്രം ‘സ്‌റ്റാർ’ കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്നു. ജോജു-പൃഥ്വി ചിത്രം എന്നതിനപ്പുറം ഇത് ഷീലു എബ്രഹാമിന്റെ ചിത്രമാണ് എന്നുവേണം പറയാൻ. കിടിലൻ സൈക്കോളജിക്കൽ ത്രില്ലർ മൂവിയായാണ് ഡോമിന്‍ ഡി സില്‍വ സിനിമയെ സൃഷ്‌ടിച്ചതെങ്കിലും കുടുംബപ്രേക്ഷകരെ എല്ലാ രീതിയിലും തൃപ്‌തിപ്പെടുത്തുന്ന സിനിമയാണ് ‘സ്‌റ്റാർ’.

കേരളത്തിൽ ചിത്രം റിലീസ് ചെയ്‌തിരിക്കുന്നത്‌ 130ഓളം തിയേറ്ററുകളിലാണ്. ഇവിടെങ്ങളിൽ വലിയ തിരക്ക് സൃഷ്‌ടിക്കാൻ ഇന്നത്തെ ദിവസം ചിത്രത്തിന് സാധിച്ചിട്ടില്ലങ്കിലും നാളെ മുതൽ കുടുംബ പ്രേക്ഷകർ തിയേറ്ററിലെത്തും എന്നാണു പ്രേക്ഷക അഭിപ്രായം. പറവൂരിൽ നിന്നുള്ള പൃഥ്വിഫാൻ ഷിജു എം ദേവ് പറയുന്നു;

“രാജുവേട്ടൻ ചിത്രം എന്ന നിലയിൽ തെറ്റായി മാർക്കറ്റിങ് ചെയ്‌ത്‌ തിയേറ്ററിൽ ആളെ കയറ്റിയാൽ അത് സിനിമക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കും. ശരിക്കും ഈ സിനിമ ഒരടിപൊളി കുടുംബ ചിത്രമാണ്. ജോജുചേട്ടനും ഷീലു എബ്രഹാമും സൂപ്പറാക്കിയിട്ടുണ്ട്. സംവിധായകൻ ബോറടിപ്പിക്കാതെ, ത്രില്ല് നിലനിറുത്തിയിട്ടും ഉണ്ട്. രാജുചേട്ടൻ (പൃഥ്വിരാജ്) ഇതിൽ ഗസ്‌റ്റ്‌ അപ്പിയറൻസാണ്. അത് പൊളിച്ചു. പക്ഷെ, ഇത് രാജുവേട്ടൻ സിനിമയല്ല”.

ഈ പ്രേക്ഷക അഭിപ്രായം മുഖവിലക്ക് എടുത്താൽ ‘സ്‌റ്റാർ’ തിയേറ്ററിലേക്ക് കുടുംബ പ്രേക്ഷകരെ എത്തിക്കും എന്ന കാര്യത്തിൽ സംശയമില്ല. മലയാള സിനിമ ഇതുവരെ ചര്‍ച്ച ചെയ്യാത്ത വിഷയമാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്. എന്തൊക്കെ കുറവുകൾ ചൂണ്ടികാണിച്ചാലും ഈ സിനിമ മുന്നോട്ട് വെക്കുന്ന വിഷയം പ്രേക്ഷകർ കാണേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. സ്‌റ്റാർ കണ്ടിരിക്കണം എന്ന് പറയാന്‍ പ്രേരിപ്പിക്കുന്ന ഘടകവും ഇതുതന്നെയാണ്.

STAR Malayalam Movie Review

ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ജിസിസി രാജ്യങ്ങളായ ഖത്തർ, സൗദി, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ, യുഎഇ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച പ്രേക്ഷക അഭിപ്രായവും മോശമല്ലാത്തതാണ്. കൊൽക്കത്ത, ബംഗളൂർ, ചെന്നൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിൽ സിനിമകണ്ട പ്രേക്ഷകരും ‘സ്‌റ്റാർ’ കുടുംബ പ്രേക്ഷകരെ ആകർഷിക്കും എന്നാണ് സാക്ഷ്യപ്പെടുത്തുന്നത്.

ആരും മോശമല്ലാത്ത അഭിനയമാണ് കാഴ്‌ച വച്ചിരിക്കുന്നത്. ഷീലു എബ്രഹാം ഇതുവരെ ചെയ്‌ത സിനിമകളിൽ നിന്ന് തികച്ചും വേറിട്ട അഭിനയമാണ് ചിത്രത്തിൽ കാഴ്‌ചവച്ചത്. മാത്രവുമല്ല, അഭിനേതാവ് എന്ന നിലയിൽ ഈ സിനിമ, അവരുടെ കരിയറിലെ ‘മാർക്ക്ഡ്’ സിനിമയാകും എന്ന കാര്യത്തിൽ സംശയമില്ല. അഭിനയിക്കാൻ കൊടുത്ത ഓരോ സീനുകളും പരമാവധി ഗംഭീരമാക്കാൻ ഷീലുവിന് ആയിട്ടുണ്ട്. ഭർത്താവായി എത്തിയ ജോജുവും തന്റെ വേഷം ഗംഭീരമായി ചെയ്‌തിട്ടുണ്ട്‌. ഒപ്പം കയ്യടക്കമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പൃഥ്വിരാജ് ‘സ്‌റ്റാറായി’ മുന്നിൽത്തന്നെയുണ്ട്.

Actress and Producer Sheelu Abraham

ഡോമിൻ ഡി സിൽവ സംവിധാനം ചെയ്‌ത ചിത്രത്തിൽ ജോജു ജോർജ്ജ്, ജാഫർ ഇടുക്കി, ഷീലു എബ്രഹാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് സിനിമയുടെ മർമപ്രധാനമായ ഭാഗത്താണ് എത്തുന്നത്. അന്ധവിശ്വാസങ്ങളും അവ കുടുംബജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും അടിസ്‌ഥാനമാക്കിയാണ് സിനിമ ചെയ്‌തിട്ടുള്ളത്‌.

സ്‌ത്രീക്ക് ചില പ്രത്യേക സാഹചര്യത്തിൽ ശരീരഘടനയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ അവരിൽ മാനസികവും ശാരീരികവുമായ മാറ്റങ്ങൾ ഉണ്ടാക്കും. അത് കുടുംബത്തെ ബാധിക്കുന്നതും യഥാസമയം തിരിച്ചറിയാതെ അന്ധവിശ്വാസങ്ങളുടെ പിറകെപോയി അബദ്ധങ്ങളിൽ ചെന്നുചാടുന്നതും തുടർന്ന് അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കി ‘ഇൻഫർമേറ്റിവായി’ അവസാനിക്കുകയും ചെയ്യുന്നതാണ് സിനിമ. ലഭ്യമായ വിവരമനുസരിച്ച്, 107 റേറ്റിങ് നൽകാവുന്ന ചിത്രമാണ് ‘സ്‌റ്റാർ’.

STAR Malayalam Movie Review

Most Read: മാദ്ധ്യമങ്ങളിൽ അനാവശ്യ പ്രസ്‌താവനകൾ നടത്തരുത്; ആര്യൻ ഖാനോട് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE