സ്‌റ്റാർട്ടപ്പ് ഇന്ത്യ; മോദിയുടെ സ്വപ്‌ന പദ്ധതിയില്‍ വന്‍ മുന്നേറ്റം

By Staff Reporter, Malabar News
malabarnews-startupindia
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ സ്‌റ്റാർട്ടപ്പ് ഇന്ത്യയിൽ  രാജ്യത്തെ തൊഴിലവസരങ്ങളില്‍ വന്‍ മുന്നേറ്റം. 125 ശതമാനം വര്‍ദ്ധനവാണ് തൊഴിലവസരങ്ങളില്‍ രേഖപ്പെടുത്തിയത്. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഘോയലാണ് കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യസഭയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഈ വര്‍ഷം സെപ്റ്റംബര്‍ 6 വരെയുള്ള കാലയളവില്‍ ആകെ 34,267 സംരഭങ്ങളില്‍ നിന്നായി 4,229,86 പേര്‍ക്കാണ് ജോലി നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ഇത് 16,105 സംരഭങ്ങളില്‍ നിന്നായി 1,870,04 പേര്‍ക്കാണ് ജോലി ലഭിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഡിപിഐഐടി വകുപ്പിന്റെ അംഗീകാരമുള്ള സംരംഭങ്ങള്‍ മാത്രമേ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. സംരംഭങ്ങളില്‍ ഭൂരിഭാഗവും ഡെല്‍ഹി (14,840), മഹാരാഷ്ട്ര (18,978), കര്‍ണാടക (11,587), ഉത്തര്‍പ്രദേശ് (10,241) എന്നീ സംസ്ഥാനങ്ങളിലാണ്. 2016 ജനുവരിയിലാണ് നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്‌തത്‌.

More Business News: ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് ആയി എച്ച്ഡിഎഫ്‌സി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE