ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് എന്ന സ്ഥാനം നിലനിര്‍ത്തി എച്ച്ഡിഎഫ്‌സി

By Staff Reporter, Malabar News
hdfc-bank-malabarnews
Photo Courtesy : The Economic Times
Ajwa Travels

ന്യൂ ഡെല്‍ഹി: തുടര്‍ച്ചയായ ഏഴാം വര്‍ഷവും രാജ്യത്തെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡ് എന്ന സ്ഥാനം നിലനിര്‍ത്തി എച്ച്ഡിഎഫ്‌സി. കോവിഡ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധിയില്‍ ഉഴലുമ്പോഴാണ് ഈ വര്‍ഷം അംഗീകാരം തേടിയെത്തുന്നത്. കന്താര്‍ ഗ്രൂപ്പും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന WPP-യും ചേര്‍ന്നാണ് പഠനം നടത്തി കണക്കുകള്‍ പുറത്തു വിട്ടത്. 20.2 ബില്യണ്‍ കോടി രൂപയാണ് കമ്പനിയുടെ നിലവിലെ മൂല്യം. രണ്ടാം സ്ഥാനത്ത് പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയാണ്, 18.2 ബില്യണ്‍ കോടി രൂപയാണ് കമ്പനിയുടെ ആകെ മൂല്യം. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്) 14.5 ബില്യണ്‍ കോടിയുമായി മൂന്നാം സ്ഥാനത്താണ്.

റീട്ടയില്‍, ടെലികോം മേഖലകളിലെ കമ്പനികളാണ് മറ്റു സ്ഥാനങ്ങളില്‍. രാജ്യത്ത് ലോക്ഡൗണ്‍ നടപ്പിലാക്കിയതിന് ശേഷം ആദ്യ സ്ഥാനങ്ങളില്‍ ഉള്ള 75 കമ്പനികളുടെ മൂല്യത്തില്‍ 6 ശതമാനം ഇടിവ് രേഖപ്പെടുത്തി. 216 ബില്യണ്‍ കോടി രൂപയുടെ ആകെ മൂല്യമാണ് ആദ്യ 75 സ്ഥാനങ്ങളിലുള്ള കമ്പനികള്‍ക്ക് നിലവില്‍. കോവിഡ് വ്യാപനത്തിന് ശേഷം ആകെ വിപണി മൂല്യത്തില്‍ ഇടിവ് ഉണ്ടായെങ്കിലും 26 ബ്രാന്‍ഡുകളുടെ മൂല്യം ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയിലെ മുന്‍നിര കമ്പനികളെല്ലാം സാമാന്യം ഭേദപ്പെട്ട പ്രകടനമാണ് കാഴ്‌ചവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE