കെഎഫ്‌സിയുടെ സ്‌റ്റാർട്ട്അപ്പ് സഹായ പദ്ധതിയിലൂടെ 10 കോടി വരെ വായ്‌പ ലഭ്യമാകും

By Staff Reporter, Malabar News
kfc-startups
Representational Image
Ajwa Travels

കൊച്ചി: കേരളത്തിൽ റജിസ്‌റ്റർ ചെയ്‌ത സ്‌റ്റാർട്ട്അപ്പ് കമ്പനികൾക്ക് കെഎഫ്‌സി (കേരള ഫിനാൻഷ്യൽ കോർപറേഷൻ) 10 കോടി രൂപ വരെ ധനസഹായം നൽകുന്ന പദ്ധതിക്ക് തുടക്കമായി. ‘കെഎഫ്‌സി സ്‌റ്റാർട്ട്അപ്പ് കേരള’ എന്ന പേരിലുള്ള പദ്ധതിയിലൂടെ കമ്പനികളുടെ ആശയം മുതൽ വാണിജ്യവൽക്കരണം വരെ പിന്തുണക്കുന്നതിന് പുറമെയാണ് ധനസഹായവും നൽകുന്നത്.

ഉൽപാദന ചിലവുകൾക്ക് 25 ലക്ഷം, വാണിജ്യ വൽക്കരണത്തിന് 50 ലക്ഷം, ബിസിനസ് വിപുലമാക്കുന്നതിന് ഒരു കോടി എന്നിങ്ങനെയാണ് അനുവദിച്ച് നൽകുന്ന തുകകൾ. പദ്ധതി ചിലവിന്റെ 90 ശതമാനം വരെ കെഎഫ്‌സി നൽകും. പർച്ചേസ് ഓർഡറുകൾ ലഭിച്ചിട്ടുള്ള സ്‌റ്റാർട്ട്അപ്പുകൾക്ക് ഓർഡറുകൾ കൃത്യമായി നടപ്പാക്കാൻ 10 കോടി വരെ വായ്‌പയും പദ്ധതി മുഖേന ലഭ്യമാകും.

Read Also: ദുല്‍ഖറിന്റെ ‘കുറുപ്പ്’ ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE