ദുല്‍ഖറിന്റെ ‘കുറുപ്പ്’ ഒടിടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്

By Staff Reporter, Malabar News
Kurup_release-today
Ajwa Travels

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘കുറുപ്പ്‘ ഒടിടി പ്ളാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്. ലെറ്റ്‌സ് ഒടിടി ഗ്ളോബലാണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്‌തിരിക്കുന്നത്‌.

ഒരു മുഖ്യധാര ഒടിടി പ്ളാറ്റ്‌ഫോമുമായി ഡയറക്‌ട് റിലീസിന്റെ കാര്യങ്ങള്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട് വ്യക്‌തമാക്കുന്നു. എന്നാല്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഇതുവരെ ഔദ്യോഗികമായി ഒരു വിവരവും പുറത്തുവന്നിട്ടില്ല.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നതും ദുൽഖർ തന്നെയാണ്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണിത്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ഈ ചിത്രം കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് ചിത്രീകരിച്ചത്.

ജിതിന്‍ കെ ജോസ് കഥ എഴുതിയ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെഎസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

dulquer_kurup

‘കമ്മാരസംഭവ’ത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്‌ഥമാക്കിയ ബംഗ്ളാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ക്രീയേറ്റീവ് ഡയറക്‌ടറായി വിനി വിശ്വലാലും ഉണ്ട്.

Most Read: 90 പൈസക്ക് വാങ്ങിയ സ്‌പൂൺ ലേലത്തിൽ വിറ്റത് രണ്ട് ലക്ഷം രൂപക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE