കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി സംഘടനാ സംവിധാനം ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോൺഗ്രസ് ഇന്ന് കൊച്ചിയില്‍ പ്രത്യേക യോഗം ചേരും. എഐസിസി ജനറല്‍ സെക്രട്ടറിമാരായ താരിഖ് അന്‍വര്‍, കെസി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തിൽ പങ്കെടുക്കും. ഡിസിസി പ്രസിഡണ്ടുമാരെയും ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരെയുമാണ് യോഗത്തിലേക്ക് വിളിച്ചിരിക്കുന്നത്.
കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തില്‍ പങ്കെടുക്കും. സംഘടനയെ ശക്‌തിപ്പെടുത്താന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട് നല്‍കാന്‍ ഡിസിസികള്‍ക്കും ജനറല്‍ സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാര്‍ഡ് പുനഃസംഘടന ഉൾപ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിശദീകരിക്കും. ഓരോ ജില്ലയിലെയും പുനഃസംഘടനയുടെ കൃത്യമായ കണക്ക്, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നത് അടക്കമുള്ള ഒരുക്കങ്ങള്‍ തുടങ്ങിയ കാര്യങ്ങളിൽ റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ഡിസിസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: ജഡ്ജിയുടെ വാഹനത്തില്‍ കരി ഓയില്‍ ഒഴിച്ച സംഭവം; പ്രതി ജാമ്യാപേക്ഷ സമര്‍പ്പിച്ചു