കൊച്ചി: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ പ്രതി ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കോട്ടയം എരുമേലി സ്വദേശി രഘുനാഥന്‍ നായരാണ് കഴിഞ്ഞ ദിവസം അക്രമം നടത്തിയത്. ഹരജി തിങ്കളാഴ്‌ച ഹൈക്കോടതി പരിഗണിക്കും.
ജെസ്‌നയുടെ തിരോധാനത്തിൽ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച് ആയിരുന്നു ഹൈക്കോടതി ജഡ്ജി വി ഷിര്‍സിയുടെ വാഹനത്തിന് നേരെ ഇയാൾ അക്രമം നടത്തിയത്. പ്‌ളക്കാര്‍ഡുമായി എത്തിയായിരുന്നു പ്രതിഷേധം. അഡ്വ. ബിഎ ആളൂര്‍ മുഖേനയാണ് ഹരജി നല്‍കിയത്.
കാഞ്ഞിരപ്പള്ളി വെച്ചൂച്ചിറ സ്വദേശിനിയും വിദ്യാര്‍ഥിനിയുമായ ജെസ്‌ന മരിയ ജയിംസി(20)നെ 2018 മാര്‍ച്ച് 22നാണ് കാണാതാകുന്നത്.
Read Also: മൂലമറ്റം പവർഹൗസിലെ പൊട്ടിത്തെറി; തകരാറുകൾ പരിഹരിക്കാൻ ശ്രമം തുടരുന്നു