എറണാകുളം: ശക്‌തമായ കാറ്റിലും മഴയിലും അങ്കമാലിയിൽ വ്യാപക നാശനഷ്‌ടം. എറണാകുളം-അങ്കമാലി ദേശീയ പാതയിൽ ഗതാഗത തടസമുണ്ടായി. പരസ്യ ബോർഡുകളിമ മരക്കൊമ്പുകളും റോസിലേക്ക് വീണു. ഫ്‌ളക്‌സ് ബോർഡുകൾ റോഡിലേക്ക് മറിഞ്ഞു വീണ് അങ്കമാലി നഗരത്തിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ പെയ്‌ത ശക്‌തമായ മഴയിലാണ് നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തത്.
അങ്കമാലി ദേശീയ പാതക്ക് ഇരുവശത്തുമുള്ള പരസ്യ ബോർഡുകളാണ് കാറ്റിൽ തകർന്നു വീണത്. സമീപത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളാണ് പരസ്യബോർഡുകൾ വീണ് തകർന്നത്. മരങ്ങൾ കൂടി നിലം പതിച്ചതോടെ ആലുവ-അങ്കമാലി ദേശീയ പാതയിൽ ഗതാഗത തടസപ്പെട്ടു. ഫയർഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്‌ഥാപിച്ചത്.
ടെൽക് മുതൽ ടൗൺ വരെ രണ്ട് കിലോമീറ്റർ ദൂരത്തിലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. കാർഷിക മേഖലയിലും കനത്ത നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്. പുളിയനം, പീച്ചാനിക്കാട്, കോടിശേരി, കൊട്ടപ്പറമ്പ് എന്നിവിടങ്ങളിലാണ് വ്യാപക കൃഷിനാശം ഉണ്ടായത്. കാറ്റിൽ റബ്ബർ, തെങ്ങ്, കമുക് തുടങ്ങിയവയും നിലം പതിച്ചു.
Most Read: വിഷു, ഈസ്‌റ്റർ, റംസാൻ ഫെയറുകൾ ഏപ്രിൽ 11 മുതൽ; മന്ത്രി ജിആർ അനിൽ