വിഷു, ഈസ്‌റ്റർ, റംസാൻ ഫെയറുകൾ ഏപ്രിൽ 11 മുതൽ; മന്ത്രി ജിആർ അനിൽ

By Trainee Reporter, Malabar News
minister GR Anil-Vishu, Easter and Ramadan fairs
മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സപ്ളൈകോ വിഷു, ഈസ്‌റ്റർ, റംസാൻ ഫെയറുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനിൽ. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഫെയറുകളുടെ സംസ്‌ഥാനതല ഉൽഘാടനം ഏപ്രിൽ 11ന് തിരുവനന്തപുരത്ത് വെച്ച് നടക്കുമെന്നും മന്ത്രി അറിയിച്ചു.

ഏപ്രിൽ 11 മുതൽ മെയ് 3 വരെയാണ് ഫെയറുകൾ സംഘടിപ്പിക്കുക. ഉൽസവ സീസണിലെ വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുക, ഗുണനിലവാരമുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സംസ്‌ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഫെയറുകൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നഗരങ്ങളിൽ വിഷു, ഈസ്‌റ്റർ, റംസാൻ ഫെയറുകളും ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ മാവേലി വിൽപന ശാലകളുമാണ് പ്രവർത്തിക്കുക. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവിന്റെ പേരിൽ വിലക്കയറ്റം സൃഷ്‌ടിക്കാൻ അനുവദിക്കില്ലെന്നും, സപ്ളൈകോ വിൽപന ശാലകളിലൂടെ ശബരി ഉൽപ്പന്നങ്ങളും സബ്‌സിഡി, നോൺ സബ്‌സിഡി സാധനങ്ങളും വിപണനം നടത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്‌ഥാനത്ത്‌ ഈ സീസണിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകരിൽ നിന്നും ഒരേക്കറിൽ നിന്നും സംഭരിക്കുന്ന നെല്ലിന്റെ പരമാവധി അളവ് 2200 എന്നത് 2500 കിലോ ആയി ഉയർത്തി സപ്ളൈകോ ഉത്തരവ് പുറപ്പെടുവിച്ചു. കേരളത്തിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന നെല്ലിനൊപ്പം തമിഴ്‌നാട്ടിൽ നിന്നും സംഭരിക്കുന്ന നെല്ല് കൂട്ടിക്കലർത്താനുള്ള ശ്രമം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ശക്‌തമായ വിജിലൻസ് പരിശോധനക്ക് നിർദ്ദേശിച്ചതായും മന്ത്രി ജിആർ അനിൽ അറിയിച്ചു.

Most Read: സിൽവർ ലൈൻ; കേന്ദ്ര നേതൃത്വം ഇടപെടണം- സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE