ഭക്ഷ്യസുരക്ഷക്കായി സ്‌കൂൾ സന്ദർശനം; മന്ത്രിക്ക് നൽകിയ ആഹാരത്തിൽ തലമുടി കണ്ടെത്തി

By News Desk, Malabar News
Kerosene Price Will Not Increase In Kerala Said Minister GR Anil
Ajwa Travels

തിരുവനന്തപുരം: ഉച്ചഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ തിരുവനന്തപുരം കോട്ടൻ ഹിൽ സ്‌കൂൾ സന്ദർശിച്ച മന്ത്രിക്ക് നൽകിയ ചോറിൽ തലമുടി കണ്ടെത്തി. ഭക്ഷ്യമന്ത്രി ജിആർ അനിലാണ് സ്‌കൂൾ സന്ദർശനത്തിന് എത്തിയത്. സംസ്‌ഥാനത്തെ പല സ്‌കൂളുകളിലും പാചക ശുചീകരണ തൊഴിലാളികളുടെ കുറവുണ്ടെന്ന് മന്ത്രി പറഞ്ഞു. ചില സ്‌കൂളുകളിലെങ്കിലും ഭക്ഷണം പാകം ചെയ്യുന്നതിന് സ്‌ഥല പരിമിതിയുമുണ്ട്. കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.

സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തെ തുടർന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നു എന്ന പരാതി പല ജില്ലകളിൽ നിന്നും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഭക്ഷ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സ്‌കൂൾ സന്ദർശിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മന്ത്രി ജിആർ അനിൽ സംസ്‌ഥാനത്തെ ഏറ്റവും വലിയ സ്‌കൂളുകളിൽ ഒന്നായ കോട്ടൻ ഹിൽ എൽപി സ്‌കൂളിൽ എത്തിയത്.

Most Read: വിവാഹത്തിന് എത്തിയവർക്ക് സമ്മാനമായി ഹെൽമെറ്റ്; ദമ്പതികൾക്ക് കയ്യടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE