ഹകീംപേട്ട് വ്യോമസേന കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥി ആത്‍മഹത്യ ചെയ്‌തു

By Syndicated , Malabar News
Suicide_Malabar news
Ajwa Travels

ഹൈദരാബാദ്: ഹകീംപേട്ട് വ്യോമസേന കേന്ദ്രത്തിലെ ഫ്‌ളൈറ്റ് കേഡറ്റ് ആത്‍മഹത്യ ചെയ്‌തു. ഫ്‌ളൈറ്റ് കേഡറ്റ് ട്രെയിനിയായ ആകാശ് പി ഡൊമിനിക് ആണ് ആത്‍മഹത്യ ചെയ്‌തത്. ആത്‍മഹത്യാ കാരണം വ്യക്‌തമല്ലെന്ന് ഹൈദരാബാദ് പോലീസ് അറിയിച്ചു. വ്യാഴാഴ്‌ചയാണ് ആകാശ് ആത്‍മഹത്യ ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയുള്ള സ്‌ക്വാഡ്രന്‍ ലീഡര്‍ ശരദ് കുമാറിന്റെ പരാതി ആല്‍വാല്‍ പൊലീസ് സ്‌റ്റേഷനില്‍ ലഭിക്കുന്നതെന്ന് സബ് ഇന്‍സ്‌പെക്‌ടർ കെ. കൃഷ്‌ണ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആകാശ് വ്യാഴാഴ്‌ച രാവിലത്തെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ എത്താതെ ഇരുന്നതിനെ തുടര്‍ന്ന് മുറി പരിശോധിച്ചപ്പോഴാണ് ആത്‍മഹത്യ ചെയ്‌ത‌തായി കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു

Read also: ഹത്രസ്; പെണ്‍കുട്ടിയെ ആക്രമിച്ചത് വീട്ടുകാര്‍; നീതി വേണം; പോലീസിന് കത്തയച്ച് മുഖ്യപ്രതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE