ഹത്രസ്; പെൺകുട്ടിയെ ആക്രമിച്ചത് വീട്ടുകാർ; നീതി വേണം; പോലീസിന് കത്തയച്ച് മുഖ്യപ്രതി

By News Desk, Malabar News
Hathras Protest
Representational Image
Ajwa Travels

ന്യൂ ഡെൽഹി: നിരപരാധിയാണെന്നും നീതി വേണമെന്നും ആവശ്യപ്പെട്ട് ഉത്തർപ്രദേശ് പോലീസിന് ഹത്രസ് കൂട്ടബലാൽസംഗ കേസിലെ മുഖ്യപ്രതിയുടെ കത്ത്. കൊല്ലപ്പെട്ട പെൺകുട്ടിയും താനും സുഹൃത്തുക്കൾ ആയിരുന്നു എന്നാണ് സന്ദീപ് താക്കൂർ പറയുന്നത്. പെൺകുട്ടിയുടെ അമ്മയും സഹോദരനുമാണ് അവളെ ആക്രമിച്ചതെന്നും താനടക്കമുള്ള പ്രതികൾക്ക് നീതി ലഭ്യമാക്കണമെന്നും കത്തിൽ പറയുന്നു.

Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്

ഹത്രസ് സംഭവത്തിൽ അറസ്‌റ്റിലായ നാല് പേരിൽ ഒരാളെ പെൺകുട്ടിയുടെ കുടുംബത്തിന് നേരത്തെ പരിചയമുണ്ടെന്ന് പറഞ്ഞ് യുപി പോലീസ് രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് കത്ത് പുറത്ത് വന്നത്. പെൺകുട്ടിയുമായി ഇടക്കിടെ കൂടിക്കാഴ്‌ച നടത്താറുണ്ടായിരുന്നു എന്ന് പ്രതി അവകാശപ്പെടുന്നു. ഇതിനു പുറമേ ഫോണിലൂടെയും സംസാരിക്കാറുണ്ടായിരുന്നു എന്നും പ്രതി കത്തിൽ പറയുന്നു. ‘അവളുടെ കുടുംബത്തിന് ഈ സൗഹൃദം ഇഷ്‌ടമായിരുന്നില്ല. സംഭവം നടന്ന ദിവസം പെൺകുട്ടിയെ കാണാൻ പാടത്തേക്ക് പോയിരുന്നു. അവിടെ അവളുടെ അമ്മയും സഹോദരനും ഉണ്ടായിരുന്നു. തിരിച്ച് വീട്ടിൽ പോകാൻ പറഞ്ഞതിന് ശേഷം ഞാൻ കന്നുകാലികളെ നോക്കാൻ പോയി’ – സന്ദീപ് പറഞ്ഞു.

ഇതിന്റെ പേരിൽ അവളെ അമ്മയും സഹോദരനും മർദ്ദിച്ചു എന്ന് ഗ്രാമവാസികൾ പറഞ്ഞാണ് അറിഞ്ഞത്. ഞാൻ കുട്ടിയെ ആക്രമിക്കുകയോ മോശമായി പെരുമാറുകയോ ചെയ്‌തിട്ടില്ല. അവളുടെ വീട്ടുകാർ എന്നെയും മറ്റ് മൂന്ന് പേരെയും കള്ളം പറഞ്ഞ് കുടുക്കിയതാണ്. എല്ലാവരും നിരപരാധികളാണ്. കേസിൽ കൃത്യമായ അന്വേഷണം നടത്തി നീതി ലഭ്യമാക്കണം – സന്ദീപ് കത്തിലൂടെ ആവശ്യപ്പെട്ടു.

Also Read: മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിട്ടുകിട്ടാനുള്ള കേസ് സുപ്രീം കോടതി 12ന് പരിഗണിക്കും

കത്തെഴുതിയത് സന്ദീപ് തന്നെയാണെന്ന് അലിഗഡ് ജയിലിലെ ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചു. ഹിന്ദിയിൽ എഴുതിയിരിക്കുന്ന കത്തിൽ നാല് പ്രതികളുടെയും വിരലടയാളം പതിച്ചിട്ടുണ്ട്. ബുധനാഴ്‌ച വൈകിട്ട് ഹത്രസ് എസ്.പിക്കാണ് പ്രതി കത്തെഴുതിയത്. സംഭവത്തിൽ അന്വേഷണ ഏജൻസിയാണ് കൂടുതൽ തീരുമാനമെടുക്കേണ്ടതെന്ന് ഹത്രസ് എസ്.പി പ്രതികരിച്ചു.

അതേസമയം, പെൺകുട്ടിയുടെ പിതാവ് പ്രതിയുടെ ആരോപണങ്ങൾ തള്ളി. ആരോപണങ്ങൾ മുഴുവൻ വ്യാജമാണെന്നും നഷ്‌ട പരിഹാരമോ പണമോ വേണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. എന്റെ മകളെ എനിക്ക് നഷ്‌ടമായി. ഇപ്പോൾ, ഞങ്ങളെ മോശക്കാരാക്കാനാണ് അവർ ശ്രമിക്കുന്നത്. പണം വേണ്ട നീതിയാണ് വേണ്ടത് – അദ്ദേഹം പറഞ്ഞു.

പെൺകുട്ടിയുടെ സഹോദരൻ സന്ദീപുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന് യുപി പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ മാർച്ച് വരെ 104 കോളുകളാണ് ഇരുവരും തമ്മിൽ നടത്തിയതെന്നുമാണ് പോലീസ് വാദം.

National News: ഹത്രസ് സംഭവം; രാഷ്‌ട്രീയ നേതാക്കളും പോലീസും കുറ്റക്കാർ, തീസ്‌ത സെതൽവാദ് സുപ്രീം കോടതിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE