ഹത്രസ് സംഭവം; രാഷ്‌ട്രീയ നേതാക്കളും പോലീസും കുറ്റക്കാർ, തീസ്‌ത സെതൽവാദ് സുപ്രീം കോടതിയിലേക്ക്

By Desk Reporter, Malabar News
Teesta-Setalvad_2020-Oct-08
ടീസ്‌റ്റ സെതല്‍വാദ്
Ajwa Travels

ന്യൂ ഡെൽഹി: ഹത്രസിൽ 19കാരിയെ കൂട്ട മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കാൻ ഉത്തർപ്രദേശ് പോലീസും ജനപ്രതിനിധികളും ശ്രമം നടത്തുന്നുണ്ടെന്ന് സാമൂഹിക പ്രവർത്തകയായ തീസ്‌ത സെതൽവാദ് ആരോപിച്ചു. സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നും കേസിലെ സാക്ഷികൾക്ക് കേന്ദ്ര അർദ്ധ സൈനിക വിഭാ​ഗത്തിന്റെ സുരക്ഷ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തീസ്‌ത സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചു.

തീസ്‌ത സെതൽവാദിന്റെ നേതൃത്വത്തിലുള്ള സിജെപി (സിറ്റിസൺസ് ഫോർ ജസ്‌റ്റിസ്‌ ആന്റ് പീസ്) ആണ് ഹരജി നൽകിയിരിക്കുന്നത്. കേസിൽ മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥരും തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളും ‘ഗുരുതരമായ കുറ്റം ചെയ്യുകയും പ്രശ്‌നത്തെ മുൻവിധിയോടെ കാണുകയും ചെയ്യുന്നു’ എന്ന് ഹരജിയിൽ ആരോപിക്കുന്നു.

സാക്ഷികൾക്ക് കേന്ദ്ര ആർദ്ധ സൈനിക വിഭാഗത്തിന്റെ സുരക്ഷ ഏർപ്പെടുത്തുമ്പോൾ യുപി പോലീസിൽ നിന്നുള്ള ഉദ്യോഗസ്‌ഥരാരും അതിൽ ഉൾപ്പെടരുതെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. കേസിലെ അന്വേഷണം അവസാനിക്കുന്നതിനു മുമ്പുതന്നെ ഉന്നത പോലീസ് ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും ബലാൽസം​ഗം നിഷേധിച്ച് കൊണ്ട് നടത്തിയ പ്രസ്‌താവന ആശങ്കപ്പെടുത്തുന്നതാണെന്നും തീസ്‌ത പറഞ്ഞു.

Must Read:  എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്?

പെൺകുട്ടി ബലാൽസം​ഗത്തിന് ഇരയായിട്ടില്ലെന്ന് ആണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നതെന്ന് ഒക്‌ടോബർ ഒന്നിന് എഡിജിപി പ്രശാന്ത് കുമാർ പറഞ്ഞിരുന്നു. എന്നാൽ, നഗ്‌നയായി രക്‌തത്തിൽ മുങ്ങിക്കിടക്കുന്ന മകളെയാണ് കണ്ടതെന്ന മാതാവിന്റെ വാക്കുകൾ പെൺകുട്ടി ബലാൽസം​ഗത്തിന് ഇരയായിട്ടുണ്ട് എന്നാണ് സൂചിപ്പിക്കുന്നതെന്നു തീസ്‌ത ഹരജിയിൽ പറഞ്ഞു. ഹരജി അടുത്ത ആഴ്‌ച സുപ്രീം കോടതി പരി​ഗണിക്കുമെന്നാണ് പ്രതീക്ഷ.

Related News:  മാദ്ധ്യമ പ്രവര്‍ത്തകനെതിരെ യു എ പി എ; വിമര്‍ശിച്ച് കപില്‍ സിബല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE