കോവിഡ് ബാധ പുരുഷൻമാരിൽ ബീജോൽപ്പാദന ശേഷി കുറക്കുമെന്ന് പഠനം

By Staff Reporter, Malabar News
covid research
Representational Image
Ajwa Travels

ബർലിൻ: കോവിഡ് ബാധ പുരുഷൻമാരിലെ ബീജോൽപ്പാദന ശേഷി കുറക്കുമെന്ന് പഠനം. കോവിഡ് ബാധ ബീജ കോശങ്ങളുടെ ഗുണം കുറക്കുമെന്നാണ് കണ്ടെത്തൽ. ഇത് ബീജ കോശങ്ങളിലെ മരണനിരക്ക് വർധിപ്പിക്കുമെന്നും പഠനത്തിൽ പറയുന്നു. ജർമനിയിലെ ജസ്‌റ്റസ്-ലീബിഗ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ.

കോവിഡ് മൂലം പുരുഷ ബീജോൽപ്പാദന ശേഷിക്ക് തകരാറുണ്ടാവുമെന്ന് തെളിയിക്കുന്ന ആദ്യ പഠനമാണിത്. ഇതുമൂലം പ്രത്യുൽപാദന ഹോർമോണുകളുടെ നിർമാണവും, ബീജ കോശങ്ങളുടെ രൂപീകരണവും പ്രശ്‌നത്തിലാവും.

ശ്വാസകോശത്തിൽ കണ്ട അതേ വൈറസ് റെസപ്റ്ററുകൾ വൃഷണങ്ങളിലും കണ്ടെത്തി. എന്നാൽ, ഇത് കാരണം പ്രത്യുത്പാദന ശേഷിക്ക് കുറവുണ്ടാകുമോ എന്നതിൽ വ്യക്‌തതയില്ല. രോഗത്തിന്റെ തീവ്രത അനുസരിച്ച് ഇതിലും മാറ്റമുണ്ടാവാമെന്ന് ഗവേഷകർ പറയുന്നു.

കോവിഡ് ബാധിച്ച 84 പുരുഷൻമാരിലും ആരോഗ്യവാൻമാരായ 105 പുരുഷൻമാരിലുമായി നടത്തിയ പഠനമാണ് ഇത്. 10 ദിവസത്തെ ഇടവേളയിൽ 60 ദിവസത്തേക്കായിരുന്നു പഠനം. അതേസമയം, പഠനത്തിലെ കണ്ടെത്തലുകൾക്ക് എതിരെ ചിലർ രംഗത്ത് വന്നിട്ടുണ്ട്. വേണ്ടത്ര വിവരങ്ങൾ ശേഖരിക്കാതെയാണ് പഠനം നടത്തിയതെന്നും ആളുകളെ ഭയപ്പെടുത്തരുതെന്നും ഇവർ പറയുന്നു.

Read Also: സിംഗുവിൽ കർഷകർക്ക് എതിരെ പ്രതിഷേധവുമായി നാട്ടുകാർ; സംഘർഷാവസ്‌ഥ തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE