സുദർശൻ ടിവി ‘പ്രോ​ഗ്രാം കോഡ്’ ലംഘിച്ചു; കേന്ദ്രം സുപ്രീം കോടതിയിൽ

By Desk Reporter, Malabar News
Sudarshan-Tv_2020-Sep-23
Ajwa Travels

ന്യൂഡെൽഹി: യു പി എസ് സിയിലേക്ക് മുസ്‌ലിംകൾ നുഴഞ്ഞുകയറുന്നുവെന്ന് ആരോപിക്കുന്ന സുദർശൻ ടിവിയുടെ പരിപാടിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സുദർശൻ ടിവി, പ്രോ​ഗ്രാം കോഡ് ലംഘിച്ചുവെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു, വിഷയത്തിൽ അധികൃതർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്ന കാരണത്താൽ സുദർശൻ ടിവിയുടെ ചാനൽ പരിപാടി പ്രക്ഷേപണം ചെയ്യുന്നത് നിർത്തിവെക്കാൻ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

Also Read:   ഫേസ്ബുക്ക് ഇന്ത്യക്കെതിരെ ഒക്‌ടോബർ 15 വരെ നടപടി പാടില്ല; സുപ്രീം കോടതി

സുദർശൻ ടിവി ഓഗസ്റ്റ് 28 -ന് പ്രക്ഷേപണം ചെയ്‌ത ഒരു എപ്പിസോഡിലാണ് മുസ്‌ലിം സമുദായത്തിനെ അപമാനിക്കുന്ന പരാമർശം ഉള്ളത്. പ്രസ്‌തുത എപ്പിസോഡ് സംപ്രേഷണം ചെയ്യപ്പെട്ട ശേഷം നിരവധി സംഘടനകളും വ്യക്തികളും ഈ പരിപാടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്ന് പരിപാടിക്ക് സുപ്രീം കോടതി വിലക്ക് ഏർപ്പെടുത്തി.

Kerala News:  കേരളാ പോലീസിന്റെ ഹെലികോപ്‌ടർ ആറ് മാസത്തിനിടെ പറന്നത് അഞ്ച് തവണ മാത്രം

പരിപാടി മുസ്‌ലിംകളെ അപമാനിക്കുന്നതാണെന്നും ഒരു സമുദായത്തെ പ്രത്യേക സന്ദർഭത്തിൽ ലക്ഷ്യം വെക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പരിപാടി മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്നതാണെന്ന് ആയിരുന്നു കോടതിയുടെ നിരീക്ഷണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE