ഫേസ്ബുക്ക് ഇന്ത്യക്കെതിരെ ഒക്‌ടോബർ 15 വരെ നടപടി പാടില്ല; സുപ്രീം കോടതി

By Desk Reporter, Malabar News
Mullaperiyar Dam; 'Security checks should be led by international experts'
Ajwa Travels

ന്യൂഡെൽഹി: ഫേസ്ബുക്ക് ഇന്ത്യാ അധികൃതർക്കെതിരെ ഒക്‌ടോബർ 15 വരെ നടപടി പാടില്ലെന്ന് സുപ്രീം കോടതി. ഡെൽഹി നിയമസഭാ സമിതിയുടെ നോട്ടീസിനെതിരെ ഫേസ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്റ് അജിത് മോഹൻ സമർപ്പിച്ച ഹരജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്. അടുത്ത മാസം 15 ന് കോടതി കേസ് വീണ്ടും പരിഗണിക്കും.

വിഷയത്തിൽ ഡെൽഹി നിയമസഭാ സെക്രട്ടറി, കേന്ദ്ര സർക്കാർ എന്നിവർക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഒരാഴ്ചക്കുള്ളിൽ മറുപടി നല്‍കാനാണ് നിർദ്ദേശം. ജസ്റ്റിസുമാരായ എസ് കെ കൗൾ, അനിരുദ്ധ ബോസ്, കൃഷ്‌ണ മുറാരി എന്നിവരടങ്ങുന്ന മൂന്നം​ഗ ബെഞ്ചാണ് ഫേസ്ബുക്ക് ഇന്ത്യയുടെ ഹരജി പരിഗണിച്ചത്. ഡെൽഹി നിയമസഭാ സമിതിക്കു മുമ്പാകെ ഹാജരാകാനുള്ള നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫേസ്ബുക്ക് ഇന്ത്യ ഹരജി നൽകിയത്.

“സമൻസ് എന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഞാൻ ഒരു പൊതുപ്രവർത്തകനല്ല, എന്റേത് ഒരു അമേരിക്കൻ കമ്പനിയാണ്,”– ഫേസ്ബുക്ക് ഇന്ത്യ മേധാവിക്കു വേണ്ടി അഭിഭാഷകൻ ഹരീഷ് സാൽവെ സുപ്രീം കോടതിയെ അറിയിച്ചു.

അതേസമയം, ഫേസ്ബുക്ക് ഇന്ത്യക്കെതിരെ ഡെൽഹി നിയമസഭ നിർബന്ധിത നടപടികളൊന്നും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഡെൽഹി നിയമസഭാ സമിതിക്കു വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് മനു സിം​ഗ് വി മറുപടി നൽകി.

ഫേസ്ബുക്കിലെ വിദ്വേഷ പ്രചാരണങ്ങളിൽ മനഃപൂർവ്വം നിഷ്‌ക്രിയത്വം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് ഹാജരാകാൻ ഞായറാഴ്ച ഡെൽഹി നിയമസഭാ സമിതി ഫേസ്ബുക്ക് ഇന്ത്യക്ക് പുതിയതും അന്തിമവുമായ നോട്ടീസ് അയച്ചിരുന്നു. നേരത്തെ സെപ്‌തംബർ 15ന് ഹാജരാകാൻ ആവശ്യപ്പെട്ട് അജിത് മോഹൻ ഉൾപ്പെടെയുള്ള ഫേസ്ബുക്ക് ഇന്ത്യ അധികൃതർക്ക് സമിതി നോട്ടീസ് നൽകിയിരുന്നു. രാഘവ് ഛദ്ദ എംഎൽ എ അദ്ധ്യക്ഷനായ സമിതിക്ക് മുമ്പാകെ ഹാജരാകാനായിരുന്നു നോട്ടീസ്.

Also Read:  കടുത്ത എതിര്‍പ്പിലും തൊഴില്‍ നിയമ ഭേദഗതി രാജ്യസഭ പാസ്സാക്കി; സഭ പിരിഞ്ഞു

എന്നാൽ, ഹാജരാവാൻ ഫേസ്ബുക്ക് ഇന്ത്യ അധികൃതർ തയ്യാറായിരുന്നില്ല. ഈ വിഷയത്തിൽ നേരത്തേ പാർലമെന്ററി പാനലിന് മുമ്പാകെ ഹാജരായിട്ടുണ്ടെന്നും അതിനാൽ ഡെൽഹി നിയമസഭയുടെ നോട്ടീസ് പിൻവലിക്കണമെന്നുമായിരുന്നു രേഖാമൂലം നൽകിയ മറുപടിയിൽ ഫേസ്ബുക്ക് ഇന്ത്യ പറഞ്ഞത്. ഇതേത്തുടർന്നാണ് വീണ്ടും ഡെൽഹി നിയമസഭാ സമിതി നോട്ടീസ് നൽകിയത്.

ബിജെപിയെ സഹായിക്കുന്നുവെന്ന പരാതിയിൽ നേരത്തെ, പാർലമെന്റ് സമിതിക്ക് മുൻപിലും അജിത് മോഹൻ ഹാജരായിരുന്നു. വിശദീകരണം തൃപ്‌തികരമല്ലാത്തതിനാൽ അജിത് മോഹനെ വീണ്ടും വിളിച്ചു വരുത്താനാണ് ശശി തരൂർ എംപി അദ്ധ്യക്ഷനായ സമിതി തീരുമാനിച്ചിരിക്കുന്നത്.

Business News:  ആമസോണ്‍ ഇനി മലയാളത്തിലും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE