ആമസോണ്‍ ഇനി മലയാളത്തിലും

By News Desk, Malabar News
Amazon smart shoping cart report_2020 Aug 05
Ajwa Travels

ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ഇനിമുതല്‍ മലയാളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഉപയോഗിക്കാന്‍ സാധിക്കും. മലയാളത്തിന് പുറമെ, തമിഴ്, കന്നഡ, തെലുഗു എന്നീ ദക്ഷിണേന്ത്യന്‍ ഭാഷകളിലാണ് ആമസോണ്‍ ഇന്ത്യയുടെ വെബ്സൈറ്റും മൊബൈല്‍ ആപ്പുകളും ലഭ്യമാവുക. പരീക്ഷണ അടിസ്ഥാനത്തില്‍ മലയാളം അടക്കമുള്ള ഭാഷകളിലെ സേവനങ്ങള്‍ നേരത്തെ ലഭ്യമായിരുന്നു.

ഇംഗ്ലിഷ് സംസാരിക്കാത്ത രാജ്യത്തെ 80 ശതമാനത്തോളം വരുന്ന ജനതയെ ലക്ഷ്യമിട്ടാണ് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതെന്ന് ആമസോണ്‍ ഇന്ത്യ വ്യക്തമാക്കി. ’80 ശതമാനം പേര്‍ ഇംഗ്ലീഷ് സംസാരിക്കാത്തവരും ഒരുപക്ഷേ അവര്‍ക്ക് ഇഷ്ടമുള്ള ഭാഷയില്‍ സേവനങ്ങള്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യപ്പെടുന്നതുമായ ഒരു രാജ്യത്ത്, അത് ആമസോണ്‍ അവര്‍ക്ക് ലഭ്യമാക്കുകയേ വേണ്ടതുള്ളൂ, ഞങ്ങള്‍ സേവനങ്ങള്‍ എങ്ങനെ വാഗ്‌ദാനം ചെയ്യുന്നു എന്നത് അവര്‍ക്ക് പ്രധാനമാണ്,” ആമസോണ്‍ ഇന്ത്യ കസ്റ്റമര്‍ എക്സ്പീരിയന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ കിഷോര്‍ തോട്ട പറഞ്ഞു.

രണ്ട് വര്‍ഷം മുന്‍പാണ്, ആമസോണ്‍ സൈറ്റിലും ആപ്ലിക്കേഷനുകളിലും ഹിന്ദി ഓപ്ഷന്‍ ചേര്‍ത്തത്. ഇത് ഹിന്ദി സംസാരിക്കുന്ന 52.83 കോടിയിലധികം ആളുകളിലേക്കോ രാജ്യത്തെ ജനസംഖ്യയുടെ 43.63 ശതമാനത്തിലേക്കോ ആമസോണിനെ എത്തിക്കാന്‍ സഹായിച്ചതായി കമ്പനി അവകാശപ്പെട്ടു.

പ്രാദേശിക ഇന്ത്യന്‍ ഭാഷകളില്‍ ആമസോണിന്റെ വെബ്‌സൈറ്റും അപ്പുകളും ലഭ്യമാക്കുന്നത് ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാനും സൈറ്റ് സന്ദര്‍ശിക്കുവാനും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്ന് കിഷോര്‍ തോട്ട പറഞ്ഞു. ഇതിലൂടെ പുതുതായി 200 ദശലക്ഷം മുതല്‍ 300 ദശലക്ഷം വരെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

National News: 2015 മുതൽ മോദി സന്ദർശിച്ചത് 58 രാജ്യങ്ങൾ, ചെലവായത് 517 കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE