നിയമസഭാ തിരഞ്ഞെടുപ്പ്; പ്രതികരിക്കാൻ ഇല്ലെന്ന് സുരേഷ് ഗോപി

By Syndicated , Malabar News
suresh gopi
Ajwa Travels

തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെ ബിജെപി സ്‌ഥാനാർഥി സുരേഷ് ഗോപി. തിരുവനന്തപുരത്തെ ശാസ്‌തമംഗലം എന്‍എസ്എസ് ഹൈസ്‌കൂളിലെ 90ആം നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. തൃശൂരിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ച ശേഷം ഉച്ചക്ക് 1.30ഓടെയാണ് സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തിയത്.

വോട്ട് രേഖപ്പെടുത്തിയശേഷം പുറത്തെത്തിയ സുരേഷ് ഗോപിയോട് വിവിധ വിഷയങ്ങളില്‍ മാദ്ധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞെങ്കിലും പ്രതികരണം ഉണ്ടായില്ല. ബിജെപിയുടെ വിജയ പ്രതീക്ഷയെക്കുറിച്ചും തൃശൂരിലെ സാധ്യതകളെക്കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും പ്രതികരിക്കാനില്ലെന്ന നിലപാടാണ് സുരേഷ് ഗോപി സ്വീകരിച്ചത്.

Read also: ‘കേരളത്തില്‍ ശക്‌തമായ ത്രികോണ മൽസരം’; വെള്ളാപ്പള്ളി നടേശന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE