തിരുവനന്തപുരം: കേരളത്തില്‍ ശക്‌തമായ ത്രികോണ മൽസരമെന്ന് വെള്ളാപ്പള്ളി നടേശന്‍. തുടര്‍ ഭരണത്തിന് സാധ്യതയുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ല. ബിജെപി ശക്‌തമായ പ്രകടനം കാഴ്‌ചവെച്ചു. എന്നാൽ അക്കൗണ്ട് തുറക്കുമോയെന്ന് പറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സംസ്‌ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന സുകുമാരൻ നായരുടെ വാക്കുകളോടും വെള്ളാപ്പള്ളി പ്രതികരിച്ചു. സുകുമാരന്‍ നായര്‍ പറഞ്ഞത് അവരുടെ അഭിപ്രായമാണ്. എന്നാല്‍ വോട്ടെടുപ്പ് ദിവസമല്ല അഭിപ്രായം പറയേണ്ടത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അഭിപ്രായം നേരത്തെ പറയണമായിരുന്നെന്നും വെള്ളപ്പള്ളി പറഞ്ഞു.
National News: ‘ഓരോ മീറ്റിങ്ങിലും മോദി എന്നെ അപമാനിക്കാറുണ്ട്’; ആരോപണവുമായി മമത