സുരേഷ് ഗോപിയുടെ ‘കാവല്‍’ നവംബര്‍ 25ന് തിയേറ്ററുകളിലേക്ക്

By News Bureau, Malabar News
kaval movie- release
Ajwa Travels

സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രഞ്‌ജി പണിക്കര്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘കാവല്‍’ നവംബര്‍ 25ന് തിയേറ്ററിൽ റീലിസ് ചെയ്യും. ചിത്രത്തിന്റെ റിലീസ് വിശേഷങ്ങൾ പങ്കുവെക്കുന്ന വീഡിയോ സുരേഷ് ഗോപി പുറത്തുവിട്ടു.

‘ഓര്‍മയില്ലേ ഇവിടം. വെളിച്ചവും ഇരുളും വര്‍ണങ്ങളും നിറഞ്ഞ മായക്കാഴ്‌ചകളുടെ ഈ വിരിഞ്ഞ വിസ്‌തൃതി. മഹാമാരിയുടെ ഇടവേള ജീവിതത്തിലും തിയേറ്ററുകളിലും ഇതാ കഴിയുകയായി’, എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

ഇനിയുള്ളത് ജീവിതത്തിനും സിനിമയ്‌ക്കും തിരിച്ചുവരവിന്റെ നാളുകളാണെന്നും വീണ്ടെടുപ്പിന്റെയും കൂടിച്ചേരലുകളുടെയും ആഘോഷ നാളുകളാണെന്നും വീഡിയോയിൽ പറയുന്നു. നവംബര്‍ 25 മുതല്‍ കരുത്തിന്റെ ‘കാവല്‍’ ദിനങ്ങള്‍ ആരംഭിക്കുകയായി എന്നും വീഡിയോയില്‍ സുരേഷ് ഗോപി പറയുന്നു.

ചിത്രത്തിൽ തമ്പാന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. ഒരു ഇടവേളക്ക് ശേഷമാണ് പഞ്ച് ഡയലോഗുകളും മാസ് സീക്വന്‍സുമുള്ള നായക കഥാപാത്രത്തെ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

ഗുഡ്‌വിൽ എന്റര്‍ടെയ്ൻമെൻസിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. ഛായഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ നിര്‍വ്വഹിക്കുന്നു. ബികെ ബരിനാരായണന്റെ വരികള്‍ക്ക് ഈണം പകരുന്നത് രഞ്‌ജിന്‍ രാജാണ്. കല- ദിലീപ് നാഥ്, മേക്കപ്പ്- പ്രദീപ് രംഗൻ.

രഞ്‌ജി പണിക്കരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സുരേഷ് കൃഷ്‌ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്‌ണന്‍, ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Most Read: മുഖകാന്തി കൂട്ടാൻ തക്കാളി; ഇങ്ങനെ ഉപയോ​ഗിച്ചു നോക്കൂ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE