റിപ്പബ്ളിക് ദിന ചടങ്ങ്; ഇന്ത്യന്‍ വംശജനായ സുരിനാം പ്രസിഡണ്ട് മുഖ്യാതിഥി

By News Desk, Malabar News
ചന്ദ്രികാ പെര്‍സാദ് സന്തോഖി
Ajwa Travels

ന്യൂഡെല്‍ഹി: ദക്ഷിണ അമേരിക്കന്‍ രാജ്യമായ സുരിനാമിന്റെ പ്രസിഡണ്ടും ഇന്ത്യന്‍ വംശജനുമായ ചന്ദ്രികാ പെര്‍സാദ് സന്തോഖി റിപ്പബ്ളിക് ദിനത്തിലെ പ്രധാന അതിഥിയാകും. ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നാലെയാണ് സുരിനാം പ്രസിഡണ്ട് ചടങ്ങിന്റെ പ്രധാന അതിഥിയായി എത്തുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരത്തിന് ചന്ദ്രിക പെര്‍സാദ് അര്‍ഹനായിരുന്നു. പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്റെ മുഖ്യ അതിഥിയും ചന്ദ്രികാ പെര്‍സാദ് ആയിരുന്നു. 2020 ജൂലൈയിലാണ് ചന്ദ്രികാ പെര്‍സാദ് സുരിനാമിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്.

ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍  റിപ്പബ്ളിക് ദിന ചടങ്ങിലെ മുഖ്യാതിഥി ആകുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ജനിതിക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം ശക്‌തമായതതോടെ ബ്രിട്ടണില്‍ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയത്.

Entertainment News: അഞ്ചാം പാതിരായുടെ ഒന്നാം വാര്‍ഷികം; ‘ആറാം പാതിരാ’ പ്രഖ്യാപിച്ച് സംവിധായകന്‍ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE