‘അഞ്ചാം പാതിരാ’ റിലീസ് ചെയ്ത് ഒരു വര്‍ഷം പൂര്‍ത്തിയായ ദിനത്തില്‍ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകന് മിഥുന് മാനുവല്‍ തോമസ്. രണ്ടാം ഭാഗമായ ‘ആറാം പാതിരാ’യുടെ ടൈറ്റില്‍ പോസ്റ്റര്‍ സംവിധായകന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അഞ്ചാം പാതിരായുടെ അതേ ടീം തന്നെയാണ് ആറാം പാതിരായിലും ഒന്നിക്കുന്നത്.
”അന്‍വര്‍ ഹുസൈന് പുതിയ ഒരു നിഗൂഢതയിലേക്ക് കാലെടുത്ത് വെക്കുന്നു..’ എന്ന തലക്കെട്ടോടെയാണ് സംവിധായകന് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചാം പാതിരാക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന സൂചനകള്‍ സംവിധായകനും കുഞ്ചാക്കോ ബോബനും നേരത്തെ നല്‍കിയിരുന്നു.
View this post on Instagram
ഏറെ പ്രേക്ഷകപ്രീതി നേടിയ സൈക്കോ ത്രില്ലര്‍ ആയിരുന്നു അഞ്ചാം പാതിരാ. ചിത്രത്തില്‍ അന്‍വര്‍ ഹുസൈന് എന്ന ക്രിമിനോളജിസ്റ്റ് ആയാണ് കുഞ്ചാക്കോ ബോബന് വേഷമിട്ടത്. ശ്രീനാഥ് ഭാസി, ഷറഫുദീന്‍, രമ്യ നമ്പീശന്, ജിനു ജോസഫ്, ഹരികൃഷ്ണൻ, ഉണ്ണിമായ, അഭിരാം, ജാഫര്‍ ഇടുക്കി, മാത്യു തോമസ് തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ടായിരുന്നു.
Read Also: പ്രണയകഥയുമായി നാഗചൈതന്യയും, സായ് പല്ലവിയും; ‘ലവ് സ്റ്റോറി’ ടീസര്‍ പുറത്ത്