പ്രണയകഥയുമായി നാഗചൈതന്യയും, സായ് പല്ലവിയും; ‘ലവ് സ്‌റ്റോറി’ ടീസര്‍ പുറത്ത്

By Team Member, Malabar News
love story new movie
Representational image
Ajwa Travels

സായ് പല്ലവി, നാഗചൈതന്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലവ് സ്‌റ്റോറി’. ശേഖര്‍ കമൂല സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഇരു കഥാപാത്രങ്ങളും തമ്മിലുള്ള പ്രണയമാണ് ടീസറില്‍ വരച്ചിടുന്നത്. സായ് പല്ലവി, നാഗചൈതന്യ എന്നിവര്‍ക്കൊപ്പം ദേവയാനി, സത്യം രാജേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

കോവിഡ് വ്യാപനവും, തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും മൂലം ചിത്രത്തിന്റെ ഷൂട്ടിംഗ് ഏകദേശം 6 മാസത്തോളം നിര്‍ത്തി വച്ചിരുന്നു. പിന്നീട് ലോക്ക്ഡൗണിന് ശേഷം സിനിമാ ചിത്രീകരണങ്ങള്‍ക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചത്. ഹൈദരാബാദില്‍ വച്ച് സെപ്റ്റംബര്‍ മുതലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചത്.

ഏഷ്യന്‍ സിനിമാസ്, അമിഗോസ് ക്രിയേഷന്‍സ്, ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ് എന്നിവ ചേര്‍ന്നാണ് ലവ് സ്‌റ്റോറിയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. കൂടാതെ എആര്‍ റഹ്‍മാന്റെ സംഗീത സ്‌ഥാപനത്തിലെ വിദ്യാര്‍ഥിയായ പവനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Read also : ഇളവുകള്‍ ലഭിക്കാതെ തീയേറ്ററുകള്‍ തുറക്കില്ലെന്ന് ഉടമകള്‍; മുഖ്യമന്ത്രിയുമായി നാളെ കൂടിക്കാഴ്‌ച

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE