തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകനെതിരെ വീണ്ടും പരാതിയുമായി അതിജീവിത. ബാർ കൗൺസിലിൽ നേരിട്ടെത്തിയാണ് അഭിഭാഷകനെതിരെ പരാതി നൽകിയത്.
അൽപസമയം മുൻപാണ് അതിജീവിത ബാർ കൗൺസിലിൽ എത്തിയത്. തെളിവ് നശിപ്പിക്കാൻ അഭിഭാഷകൻ ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു. അഭിഭാഷകൻ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നതിനുള്ള തെളിവുകൾ പുറത്തുവരവെ ഇയാൾക്കെതിരെ നടപടി വേണമെന്നും അതിജീവിതയുടെ പരാതിയിലുണ്ട്.
നേരത്തെ, ഇ-മെയിൽ മുഖാന്തിരം അയച്ച പരാതി സ്വീകരിക്കാൻ കഴിയില്ലെന്നും നിയമപ്രകാരം നേരിട്ടെത്തി ഫീസടച്ച് പരാതി നൽകണമെന്നും ബാർ കൗൺസിൽ നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് അതിജീവിത നേരിട്ടെത്തി പരാതി നൽകിയത്. പരാതി ലഭിച്ചതായി ബാർ കൗൺസിൽ സ്‌ഥിരീകരിച്ചിട്ടുണ്ട്.
ഇതിനിടെ ദിലീപ് ഉൾപ്പെട്ട വധ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം റിപ്പോർട് സമർപ്പിച്ചു. കേസിൽ കൂടുതൽ പേരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് സൂചന.
Most Read: ദൂരപരിധി ഒന്നര കിലോമീറ്ററായി തന്നെ നിലനിർത്തും; ഓട്ടോ നിരക്ക് പുനഃപരിശോധിക്കും