ബത്തേരി നഗരസഭാ സെമിനാറിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷ ബാധയെന്ന് സംശയം

By Trainee Reporter, Malabar News
Food poisoning in Kayamkulam;
Representational Image

വയനാട്: സുൽത്താൻ ബത്തേരി നഗരസഭക്ക് കീഴിൽ നടന്ന സെമിനാറിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. സെമിനാറിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവരിൽ നിരവധി പേർക്ക് ഛർദിയും വയറിളക്കവും അനുഭവപെട്ടതോടെയാണ് വിഷയം പുറത്തറിഞ്ഞത്. ബുധനാഴ്‌ച നടന്ന സെമിനാറിൽ 250 ഓളം പേർ പങ്കെടുത്തതായാണ് വിവരം. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്‌ഥതകൾ ഉണ്ടായത്.

ചിലർക്ക് വ്യാഴാഴ്‌ച മുതലാണ് ഛർദിയും വയറിളക്കവും അനുഭവപ്പെട്ട് തുടങ്ങിയത്. എന്നാൽ, ഇന്നലെയും അസ്വസ്‌ഥതകൾ അനുഭവപെട്ടവർ ഉണ്ട്. സെമിനാറിൽ രാവിലെ ചായയും പലഹാരവും വിതരണം ചെയ്‌തിരുന്നു. ഉച്ചയ്‌ക്ക് ചോറിനൊപ്പം സാമ്പാറും മീൻ കറിയും ആണ് ഉണ്ടായത്. ഇത് കഴിച്ചവരിൽ പലർക്കും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്.

ഏതാനും പേർ ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്. അതേസമയം, സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് നഗരസഭ. സംസ്‌ഥാന സർക്കാരിന്റെ നിർദ്ദേശാനുസരണം മുനിസിപ്പാലിറ്റി പരിധിയിലെ അതിദരിദ്രരെ കണ്ടെത്താൻ നടത്തുന്ന സർവേയുടെ ഭാഗമായാണ് ടൗൺ ഹാളിൽ ബുധനാഴ്‌ച സെമിനാർ നടത്തിയത്.

Most Read: ഗാർഹിക പീഡന പരാതി; കേസെടുക്കാൻ പോലീസിന് വിമുഖത; യുവതി രംഗത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE